അമേഠി: അമേഠിയിലെ പിപാപൂരിൽ ദളിത് യുവാവിനെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശിവ് പ്രകാശ് കോരി എന്ന 36 കാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഖാർഗാപൂർ ഗ്രാമത്തിൽ നിന്ന് ഇഷ്ടികചൂളയിൽ ജോലിക്കെത്തിയതായിരുന്നു യുവാവ്. ഇയാളുടെ മരണം കൊലപാതകമാണെന്നാണ് കുടുംബാംഗങ്ങളും നാട്ടുകാരും ഇപ്പോൾ ആരോപിക്കുന്നത്.
ബുധനാഴ്ചയാണ് ശിവ് പ്രകാശിൻറെ മൃതദേഹം കണ്ടെത്തുന്നത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചെന്നും, ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെന്നും പൊലീസ് പറഞ്ഞു.
എന്നാൽ പരാതി നൽകിയിട്ടും പൊലീസ് ഒരു നടപടിയും സ്ഥീകരിക്കുന്നില്ലെന്ന ആരോപണവുമായി ശിവ് പ്രകാശിൻറെ ബന്ധു രംഗത്തെത്തിയിട്ടുണ്ട് . പൊലീസിൻറെ മേൽനോട്ടത്തിൽ തന്നെ സംസ്കാര ചടങ്ങുകൾ നടത്തും.
പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകു എന്നും ഇൻസ്പെക്ടർ ഇൻ ചാർജ് രാംരാജ് കുശ്വാഹ പറഞ്ഞു. ശിവ് പ്രകാശിൻറെ മരണത്തിന് ഉത്തരവാദികളായവരെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ റോഡിൽ പ്രതിഷേധം നടത്തിയിരുന്നു.