web analytics

റമദാൻ മാസമിങ്ങെത്തി; ഇനി യു.എ.ഇ.യിൽ ദിനചര്യകൾ മാറും

ലോകമെമ്പാടുമുള്ള ഇസ്ലാംമത വിശ്വാസികൾ ആത്മീയതയ്ക്കും സ്വയം പരിഷ്‌കരണത്തിനും പ്രാധാന്യം നൽകുന്ന റമദാൻ മാസം എത്തുന്നതോടെ യു.എ.ഇ.യിൽ വിവിധ മേഖലകളിൽ ദിനചര്യകൾക്ക് വലിയ മാറ്റമുണ്ടാകും. സർക്കാർ സ്വകാര്യ മേഖലകളിലെ ജോലി സമയം, സ്‌കൂൾ സമയം, പാർക്കിങ്ങ് ഫീ, എന്നിവയുൾപ്പെടെ റമളാൻ മാസങ്ങളിൽ വ്യസ്ത്യസ്തമായിരിക്കും. ദുബൈ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് പ്രസിദ്ധീകരിച്ച ഹിജ്‌റ കലണ്ടർ പ്രകാരം മാർച്ച് 12 ചൊവ്വാഴ്ച്ചയാണ് റമദാൻ ആരംഭിയ്ക്കുന്നത്.

തൊഴിൽ സമയം കുറയും

നോമ്പെടുക്കുന്നവർക്കും നോമ്പെടുക്കാത്തവർക്കും റമദാൻ മാസം ജോലി സമയത്തിൽ കുറവുണ്ടാകും. പൊതു മേഖലയിൽ എട്ടു മണിക്കൂർ ജോലി എന്നത് ആറു മണിക്കൂറായി കുറയും . സർക്കാർ ഓഫീസുകളുടെ പ്രവൃത്തി സമയത്തിലും കുറവുണ്ടാകും.

സ്‌കൂൾ സമയവും മാറും

സ്‌കൂൾ സമയം ദിവസം അഞ്ചു മണിക്കൂറായി കുറയും. റമദാൻ മാസത്തിന്റെ ആദ്യ നാളുകളിൽ സ്‌കൂളുകൾക്കും അവധിയും ലഭിച്ചേക്കും. തിങ്കൾ മുതൽ ശനി വരെ രാത്രി എട്ടു മുതൽ അർധരാത്രി 12 വരെ താമസക്കാർക്ക് പ്രവൃത്തി ദവസം സൗജന്യ പാർക്കിങ്ങ് ലഭിയ്ക്കും.

ഇഫ്താറുകൾക്ക് പ്രാധാന്യമേറും

റമദാൻ മാസം നോമ്പ് തുറയ്ക്ക് ശേഷമുള്ള ഇഫ്താറുകൾക്ക് ഏരെ പ്രാധാന്യമുണ്ട് കുടുംബസമേതം ഒത്തുചേരാനും പ്രാർഥനകൾക്കും ഇഫ്താറുകൾ വേദിയാകും. സ്വകാര്യ റസ്റ്റോറന്റുകളും ആകർഷകമായ ഇഫ്താർ പാക്കേജുകൾ പ്രഖ്യാപിയ്ക്കും. രാത്രിയിലെ പ്രാർഥനയ്ക്ക് വിശ്വാസികൾ കൂട്ടമായി എത്തുന്നതോടെ യു.എ.ഇ.യിലെ ആരാധനാലയങ്ങളും നിറഞ്ഞിരിയ്ക്കും.

Read Also:കാക്കനാട് കളക്ടറേറ്റിൽ ഇന്ന് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചേക്കും; ഫ്യൂസ് ഉരിയതിൽ പ്രതിഷേധവുമായി പ്രതിപക്ഷ സർവീസ് സംഘടനകൾ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img