web analytics

വീട്ടിൽ പ്രസവിക്കാൻ തീരുമാനം: തിരുവനന്തപുരത്ത് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം: കേസ്

വീട്ടിൽ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് പൂന്തുറ സ്വദേശിനി ഷമീനയും കുഞ്ഞുമാണ് മരിച്ചത്. രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.
വീട്ടുകാരുടെ തീരുമാന പ്രകാരം വീട്ടിൽവച്ച് പ്രസവമെടുക്കുകയായിരുന്നു എന്നാണ് വിവരം. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് പ്രസവം എടുക്കാൻ തുടങ്ങിയത്. കുഞ്ഞ് ഭാഗികമായി പുറത്തുവന്നെങ്കിലും പിന്നീട് കുടുങ്ങിയതോടെ രക്തസ്രാവമുണ്ടാവുകയായിരുന്നു. വൈകിട്ട് 5.30 വരെ കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമം വീട്ടില്‍വച്ച് തുടരുകയായിരുന്നു. ആറു മണിയോടെയാണ് അആശുപത്രിയിൽ എത്തിക്കാൻ ശ്രമം തുടങ്ങിയത്. ആശുപത്രിയിൽ എത്തും മുൻപുതന്നെ യുവതിയും കുഞ്ഞും മരിച്ചിരുന്നു. സംഭവത്തില്‍ നേമം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read Also:പുടിനെ ചതിച്ചാൽ പിന്തുടരുന്ന മരണം: കൂറുമാറി റഷ്യൻ ഹെലികോപ്ടർ ഉക്രൈനിലിറക്കിയ പൈലറ്റ് വെടിയേറ്റു മരിച്ച നിലയിൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img