ഫെംഗലിൽ ആടിയുലഞ്ഞ് തമിഴ്നാട്; മഴക്കെടുതിയിൽ മരിച്ചത് നാല് പേർ; ഇനിയും മഴ കനക്കുമെന്ന് മുന്നറിയിപ്പ്

ചെന്നൈ: തമിഴ്നാടിനെ പിടിച്ചുലച്ച് ഫെം​ഗൽ ചുഴലിക്കാറ്റ്. മഴക്കെടുതിയിൽ നാല് പേർ മരിച്ചതായാണ് പുറത്തു വരുന്ന വിവരം. ചെന്നൈയിലാണ് മഴയത്ത് വൈദ്യുതാഘാതമേറ്റാണ് നാല് പേർ മരിച്ചത്. വൈദ്യുതബന്ധത്തെയും ആശയവിനിമയ സംവിധാനങ്ങളെയും ഫെം​ഗൽ താറുമാറാക്കിയിട്ടുണ്ട്.

കാമശ്വരം, വരുന്ദമാവാടി, പുതുപ്പള്ളി, വെദ്രപ്പ്, വനമാദേവി, വല്ലപ്പള്ളം, കള്ളിമേട്, ഈരവയൽ, ചെമ്പോടി തുടങ്ങിയ ഇടങ്ങളിലാണ് നാശനഷ്ടമുണ്ടായത്. തിരുവാരൂർ, നാഗപട്ടണം ജില്ലകളിലെ ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി 471 പേരെ പാർപ്പിച്ചിട്ടുണ്ട്.

പലയിടങ്ങളിലും വെള്ളപ്പൊക്കവും കാറ്റും മഴയും ശക്തമായി തുടരുകയാണ്. ആളുകൾ പുറത്തേക്ക് ഇറങ്ങുന്നത് പരമാവധി കുറയ്‌ക്കണമെന്നും ജാ​ഗ്രത പാലിക്കണമെന്നും ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചെന്നൈയുടെ വൃഷ്ടി പ്രദേശങ്ങളിൽ ഇന്നലെ രാവിലെ മുതൽ കനത്ത മഴയാണ് പെയ്യുന്നത്. ഇതിന് പിന്നാലെ ഉപരിതല ജലസംഭരണികളിൽ 53 ശതമാനത്തോളം വെള്ളം നിറഞ്ഞു കവിഞ്ഞു. ഇന്നലെ വൈകുന്നേരത്തോടെ പുതുച്ചേരിയിൽ കരതൊട്ട ചുഴലിക്കാറ്റ് രാത്രിയോടെ പൂർണമായും കരയിൽ പ്രവേശിച്ചതോടെ മഴ ശക്തമായി.

വരുന്നമൂന്ന് മണിക്കൂറിനുള്ളിൽ ഫെം​ഗലിന്റെ ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമായി മാറുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.ഫെംഗൽ ചുഴലിക്കാറ്റ് നിലവിൽ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയാണ്. ഈ സീസണിൽ ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണിത്.

ഇന്ന് കാറ്റിന്റെ വേഗത കൂടും, മണിക്കൂറിൽ 85 കി.മീ. വേഗതയിൽ വീശും. ഉച്ചയ്‌ക്ക് ഒരു മണിക്കും രണ്ടിനുമിടയിൽ പലയിടത്തും അതിശക്തമായ മഴയുണ്ടാകുമെന്നും തീരദേശ ജില്ലയിലുള്ളവർ അതീവ ജാ​ഗ്രത പുലർത്തണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

ചെങ്കൽപെട്ട് അടക്കം ആറ് ജില്ലകളിൽ റെഡ‍് അലർട്ടാണ്. 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

കർണാടകയിൽ മലയാളി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ; പ്രണയ നൈരാശ്യമെന്നു സൂചന

കർണാടകയിൽ മലയാളി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ; പ്രണയ നൈരാശ്യമെന്നു...

കേരള ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി

കേരള ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ നേരിട്ട് ജാമ്യം അനുവദിക്കുന്നതിന്റെ...

കേരള പോലീസിൽ ഇടിയൻമാർക്ക് സമ്പൂർണ്ണ സംരക്ഷണം

കേരള പോലീസിൽ ഇടിയൻമാർക്ക് സമ്പൂർണ്ണ സംരക്ഷണം തിരുവനന്തപുരം: പോലീസിന്റെ അതിക്രൂര മർദ്ദനങ്ങൾക്ക് ഇരയായവരുടെ...

അയർലൻഡ് മലയാളി യുവാവ് കോട്ടയത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്

അയർലൻഡ് മലയാളി യുവാവ് കോട്ടയത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ട്...

റിസോർട്ടിലും മൊബൈൽ ഷോപ്പിലും മോഷണം; പ്രതിയെ കുടുക്കിയത് അതിബുദ്ധി

മൊബൈൽ ഷോപ്പിലും മോഷണം നടത്തിയ പ്രതിയെ ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തു ചിന്നക്കനാലിലെ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

Related Articles

Popular Categories

spot_imgspot_img