തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി ആശുപത്രിയിൽ. ശനിയാഴ്ച രാത്രിയാണ് ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ താനെയിലെ ആകൃതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. Cricketer Vinod Kambli hospitalized
അടുത്തിടെ ശിവജി പാര്‍ക്കില്‍ തന്റെ ഗുരുവായ രമാകാന്ത് അചരേക്കറുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ കാംബ്ലി പങ്കെടുത്തിരുന്നു. 2013-ല്‍ രണ്ടുതവണ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കാംബ്ലി കഴിയുന്നത്. ആഴ്ചകള്‍ക്ക് മുന്‍പും വിനോദ് കാംബ്ലിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു.
ഇന്ത്യക്കായി 17 ടെസ്റ്റിലും 104 ഏകദിനങ്ങളിലും മുംബൈക്കാരന്‍ കളിച്ചിരുന്നു. ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരമായിരുന്നു.