കോഴിക്കോട്: സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി യുവതി മരിച്ചു. കോഴിക്കോട് വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ കെ വിജയന്റെ ഭാര്യ സുധയാണ് മരിച്ചത്. കോഴിക്കോട് പുതുപ്പാടിയിലാണ് അപകടമുണ്ടായത്.(Scooter accident; woman died in kozhikode)
ഇന്നലെ രാത്രി 11 മണിയോടെയാണ് ദാരുണ സംഭവം നടന്നത്. ബന്ധുവിന്റെ കൂടെ അയ്യപ്പന്‍വിളക്ക് കാണാന്‍ പോകുമ്പോഴാണ് അപകടം നടന്നത്. ഷാൾ കഴുത്തില്‍ കുടുങ്ങിയ സുധ റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു.
ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു. എന്നാൽ ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. പുതുപ്പാടി കോര്‍പറേറ്റീവ് ബാങ്കിന്‍റെ അഗ്രി ഫാം ജീവനക്കാരിയാണ്. മക്കള്‍- സ്റ്റാലിന്‍ ( സിപിഎം ചെമ്മരംപറ്റ ബ്രാഞ്ച് സെക്രട്ടറി), മുംതാസ്.