ക്രിക്കറ്റ് കളിക്കുമ്പോൾ ഹൃദയാഘാതം മൂലം ബാറ്റ്സ്മാൻ ദാരുണാന്ത്യം. പൂണെയിലെ ഗർവാരെ സ്റ്റേഡിയത്തിൽ ഇന്നലെയാണ് സംഭവം. 35 കാരനായ ഇമ്രാൻ പട്ടേൽ ആണ് മരിച്ചത്. ഓപ്പണറായി ക്രീസിൽ എത്തിയ ഇമ്രാൻ, പിച്ചിൽ എത്തിയതോടെ തന്നെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. Cricketer dies of heart attack while playing cricket
ഉടൻ ഫീൽഡ് അംപയറോട് വിവരം അറിയിച്ചപ്പോൾ, അംപയർമാർ ഗ്രൗണ്ടിൽ നിന്ന് പോകാൻ അനുവദിച്ചു. പവലിയനിലേക്ക് മടങ്ങുന്നതിനിടെ ഇമ്രാൻ ഗ്രൗണ്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു.
ഇദ്ദേഹം കുഴഞ്ഞ് വീഴുന്നത് കണ്ടതോടെ സഹതാരങ്ങള്‍ ഉടന്‍ തന്നെ ഓടിയെത്തി. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. ഇമ്രാന്‍ പൂര്‍ണ ആരോഗ്യവാനായിരുന്നുവെന്നും മികച്ച ശാരീരിക ക്ഷമതയുള്ള ആളായിരുന്നുവെന്നും കോച്ചും താരങ്ങളും പറയുന്നു.
ഇമ്രാന്‍റെ അപ്രതീക്ഷിത മരണത്തില്‍ സുഹൃത്തുക്കള്‍ ഞെട്ടിയിരിക്കുകയാണ്. ഇമ്രാന്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അസുഖമുണ്ടെന്നു തനിക്കറിവില്ലെന്നും മരണം നടുക്കുന്നതാണെന്നും സഹതാരനായ നസീര്‍ ഖാന്‍ പറഞ്ഞു. ഓള്‍റൗണ്ടറായ താരം സാധാരണയായി കളിക്കളത്തില്‍ ഊര്‍ജസ്വലനായാണ് കാണപ്പെടുന്നതെന്നും സഹതാരങ്ങളും അഭിപ്രായപ്പെടുന്നു.