web analytics

കേരളം: മുസ്ലീം രാഷ്ട്രീയം, രാഷ്ടീയ ഇസ്ലാം; ഇടതു സർക്കാരിനും സിപിഎമ്മിനും ഒരു പോലെ തലവേദന ആകാൻ സാധ്യതയുള്ള പി ജയരാജന്റെ പുസ്തകം നാളെ പുറത്തിറങ്ങും; കേരളത്തിലെ മുസ്ലീം ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് നയിക്കുന്നതിൽ….

കേരളത്തിലെ മുസ്ലീം ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് നയിക്കുന്നതിൽ പിഡിപി നേതാവ് അബ്ദുൽ നാസർ മദനി Abdul Nasser Madani മുഖ്യപങ്ക് വഹിച്ചിട്ടുണ്ടെന്ന് സിപിഎം നേതാവ് പി ജയരാജൻP Jayarajan. ഇക്കാരണം കൊണ്ടു തന്നെയാണ് മദനിയെ തീവ്രവാദത്തിൻ്റെ അംബാസിഡർ എന്ന് വിളിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. നാളെ പുറത്തിറങ്ങുന്ന ‘കേരളം: മുസ്ലീം രാഷ്ട്രീയം, രാഷ്ടീയ ഇസ്ലാം’ എന്ന ജയരാജൻ്റെ പുസ്തകത്തിലാണ് ഈ വിവാദ പരാമർശങ്ങൾ ഉള്ളത്.

ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനുശേഷമാണ് ആർ.എസ്.എസ് മോഡലിൽ കേരളത്തിൽ മുസ്ലീം തീവ്രവാദം വളർന്നതെന്ന് പി. ജയരാജൻ ആരോപിച്ചു. പി. ജയരാജൻ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘കേരളം മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകത്തിലാണ് ഇസ്ലാമിക് സ്റ്റേറ്റിനെയും മഅ്ദനിയെയും മുൻനിർത്തി മുസ്ലിം തീവ്രവാദത്തെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്.

ബാബറി മസ്ജിദിന്റെ തകർച്ചയ്ക്കുശേഷമാണ് മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ മഅ്ദനിയുടെ നേതൃത്വത്തിൽ കേരളത്തിലുടനീളം തീവ്രവാദ ചിന്ത വളർത്തുന്ന തരത്തിൽ പ്രഭാഷണപരമ്പരകൾ സംഘടിപ്പിച്ചതെന്നും അതിനായി അതിവൈകാരിക പ്രസംഗങ്ങളിലൂടെ ആളുകൾക്കിടയിൽ സ്വാധീനം ചെലുത്താനും തീവ്രചിന്താഗതികൾ വളർത്താൻ ശ്രമിച്ചുവെന്നും ജയരാജൻ ആരോപിക്കുന്നു. 1990-ൽ ആർ.എസ്.എസ്സിനെ അനുകരിച്ച് ഇസ്ലാമിക് സേവക് സംഘം (ഐഎസ്എസ്) രൂപീകരിച്ചത് മഅ്ദനിയുടെ നേത്യത്വത്തിലാണ്, ഐഎസ്എസ്സിലൂടെ മുസ്ലിം യുവാക്കൾക്ക് ആയുധശേഖരവും ആയുധപരിശീലനവും നൽകിയെന്നും ജയരാജൻ എഴുതുന്നു.

‘തിരുവനന്തപുരം പൂന്തുറ കലാപത്തിൽ ഐ.എസ്.എസ്സിന്റെയും ആർ.എസ്.എസ്സിന്റെയും പങ്ക് വ്യക്തമാണ്. ഈ ഘട്ടത്തിൽ തിരുവനന്തപുരം എയർപോർട്ടിലേക്ക് ഐഎസ്എസ് നടത്തിയ മാർച്ചിലെ മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും അങ്ങേയറ്റം പ്രകോപനപരമായിരുന്നു. പൂന്തുറ കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് അരവിന്ദാക്ഷ മേനോൻ കമ്മീഷൻ പ്രദേശത്ത് വൻതോതിലുള്ള ആയുധശേഖരം ഉണ്ടായിരുന്നതായും അത് പോലീസിന് കണ്ടെത്താനായില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഹിന്ദുക്കൾ അധിവസിക്കുന്ന ജോനക പൂന്തുറയിൽ ഐഎസ്എസ്സും അക്രമപദ്ധതികൾ കാലേക്കൂട്ടി ആവിഷ്‌കരിച്ചിരുന്നു’- പി. ജയരാജന്റെ കുറിച്ചു..

മഅ്ദനിയുടെ കേരള പര്യടനം മൂലം യുവാക്കൾ തീവ്രവാദപ്രവർത്തനത്തിലേക്ക് ആകർഷിക്കപ്പെട്ടെന്നും അതുകൊണ്ടാണ് മുസ്ലിം തീവ്രവാദപ്രവർത്തനത്തിന്റെ അംബാസിഡറായി ആളുകൾ മഅ്ദനിയെ വിശേഷിപ്പിക്കുന്നതെന്നും പുസ്തകത്തിൽ പറയുന്നു. സ്വന്തം സമുദായത്തിൽ നിന്നുതന്നെ ഇതിനെതിരേ വിമർശനമുയർന്നുവന്നപ്പോഴാണ് ഐഎസ്എസ് പിരിച്ചുവിട്ട് കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളുമായി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) രൂപീകരിച്ചതെന്നും ജയരാജൻ ആരോപിച്ചു.

കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ അറസ്റ്റിലായ മഅ്ദനിയെ തമിഴ്‌നാട് വിചാരണ കൂടാതെ പത്തു വർഷത്തോളം തടവിൽ പാർപ്പിച്ചതും മഅ്ദനിക്കെതിരെയുണ്ടായിരുന്ന തീവ്രവാദ ആരോപണങ്ങൾ പിന്നീട് ആളുകൾക്കിടയിൽ സപതാപതരംഗമായി മാറിയതിനെക്കുറിച്ചും ജയരാജൻ തന്റെ പുസ്തകത്തിലൂടെ വിശദമാക്കുന്നുണ്ട്.

2009-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ വെച്ച് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ മഅ്ദനിക്കൊപ്പം വേദി പങ്കിട്ടതും തിരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ മഅ്ദനിയുടെ ചിത്രം വെച്ചതും വിവാദമായിരുന്നു. മഅ്ദനി കൊളുത്തിവെച്ച തീവ്ര മുസ്ലിം വികാരങ്ങൾ അദ്ദേഹത്തിൽത്തന്നെ കെട്ടടങ്ങിയതിനെക്കുറിച്ചും പുസ്തകത്തിൽ പറയുന്നുണ്ട്. ഒക്ടോബർ 26 ശനിയാഴ്ച കോഴിക്കോട് വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകം പ്രകാശനം ചെയ്യും.

പിൽക്കാലത്ത് തെക്കേ ഇൻഡ്യയിലെ ഒട്ടേറെ തീവ്രവാദക്കേസുകളിൽ പ്രതിയായ തടിയൻ്റവിട നസീർ, മദനിയുടെ വൈകാരിക പ്രസംഗങ്ങളിൽ ആകൃഷ്ടനായാണ് തീവ്രവാദത്തിലേക്ക് വന്നതെന്ന് പോലീസ് റിപ്പോർട്ടുകളെ ഉദ്ധരിച്ച് ജയരാജൻ വിവരിക്കുന്നുണ്ട്. നിലവിൽ മദനി പ്രതിയായ ബെംഗളൂരുവിലെ കേസുകളിൽ തടിയൻ്റവിട നസീർ അടക്കം ഒട്ടേറെ മലയാളികൾ പ്രതികളാണ്. അതേസമയം 2007ൽ ജയിലിൽ നിന്ന് മോചിതനായ ശേഷം മദനിയുടെ തീവ്രവാദ നിലപാടുകളിൽ ഒരുപാട് മാറ്റം വന്നതായും പുസ്തകത്തിൽ പരാമർശമുണ്ട്.

ജമാ അത്തെ ഇസ്ലാമിയുടെ മതാധിഷ്ഠിത നിലപാടുകളെയും പുസ്തകത്തിൽ വിമർശിക്കുന്നു. മുസ്ലീം ലീഗിൻ്റെ പ്രവർത്തകരായ ചെറുപ്പക്കാരെ ജമാ അത്തെ ഇസ്ലാമിയിലേക്ക് ആകർഷിക്കാൻ ശ്രമങ്ങളുണ്ട്. ജമാ അത്തെ നിലപാടുകളോട് വിയോജിപ്പുള്ള മുസ്ലീം ലീഗ്, തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി അവരുമായി കൈകോർക്കുന്നുണ്ട് എന്നും ജയരാജൻ കുറ്റപ്പെടുത്തുന്നു. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്നശേഷം ന്യൂനപക്ഷങ്ങൾക്കിടയിൽ ഉയർന്ന അരക്ഷിതബോധത്തെ മുതലെടുക്കാൻ ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നുണ്ട്. മതാധിഷ്ഠിത നിലപാടുകൾ ഊട്ടിയുറപ്പിക്കാൻ ജമാ അത്തെ ഇസ്ലാമി കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുന്നതായും വിമർശനമുണ്ട്.

ആർഎസ്‌എസുമായി ജമാഅത്തെ ഇസ്ലാമി നടത്തിയ രഹസ്യചർച്ചകൾ, മുഖ്യമന്ത്രിയായിരുന്ന ഇകെ നായനാരെ വധിക്കാൻ മുസ്ലിം തീവ്രവാദികൾ നടത്തിയ നീക്കങ്ങൾ ഇവയെല്ലാം രാഷ്‌ട്രീയ ചരിത്ര വിദ്യാർഥികൾക്ക്‌ പുതിയ അറിവ്‌ പകരും. 1948ൽ രൂപീകരണഘട്ടം മുതൽ ജമാഅത്തെ ഇസ്ലാമി കേരളത്തിൽ സ്വീകരിച്ച നിലപാടുകൾ കമ്യൂണിസ്‌റ്റ്‌ വിരുദ്ധമായിരുന്നു എന്നത്‌ വസ്തുനിഷ്ഠമായി പുസ്തകത്തിൽ ജയരാജൻ പ്രതിപാദിക്കുന്നുണ്ട്.

രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളായ ഒരുപറ്റം പേർ മാവോയിസ്റ്റുകളുമായി ചേർന്ന് പ്രവർത്തിക്കുന്നു എന്ന ഗുരുതര ആരോപണവും മുന്നോട്ട് വയ്ക്കുന്നുണ്ട്. മാവോയിസ്റ്റ് -തീവ്ര ഇസ്ലാമിസ്റ്റ് പ്രവർത്തകർ മറഞ്ഞിരുന്ന് നേതൃത്വം കൊടുത്ത സംഘടനയാണ് റിലീസ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്സ് (സിആർആർപി). പോപ്പുലർ ഫ്രണ്ട് നേതാവ് പി കോയ, പോരാട്ടം നേതാവ് എംഎൻ രാവുണ്ണി, മാധ്യമം പത്രാധിപർ വിഎം ഇബ്രാഹിം എന്നിവർ ഈ സംഘടനയുടെ അംഗങ്ങളാണെന്നും പി ജയരാജൻ പേരെടുത്ത് പരാമർശിക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

യുപിഐ ഇടപാട് പരിധി പത്തുലക്ഷം; നാളെ മുതല്‍

യുപിഐ ഇടപാട് പരിധി പത്തുലക്ഷം; നാളെ മുതല്‍ ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: യുപിഐ വഴി...

വയനാട്ടിൽ 10 വർഷത്തിനിടെ മരിച്ചത് 5 നേതാക്കൾ

വയനാട്ടിൽ 10 വർഷത്തിനിടെ മരിച്ചത് 5 നേതാക്കൾ വയനാട്: കഴിഞ്ഞ കുറച്ച് നാളുകളായി...

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം ന്യൂഡൽഹി: ന്യൂഡൽഹി: മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക്...

യുഎഇയില്‍ നാളെ മുതൽ ഉച്ചവിശ്രമ സമയമില്ല

യുഎഇയില്‍ നാളെ മുതൽ ഉച്ചവിശ്രമ സമയമില്ല അബുദാബി: യുഎഇയിൽ വേനൽക്കാലത്ത് തൊഴിലാളികൾക്ക് അനുവദിച്ചിരുന്ന...

വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം

വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം തിരുവനന്തപുരം: കിളിമാനൂരിൽ വയോധികന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ കൂടുതൽ...

രാജിവെച്ച് ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി

രാജിവെച്ച് ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി കൊച്ചി: ഏകീകൃത കുര്‍ബാന തർക്കം നിലനിൽക്കുന്നതിനിടെ വികാരി...

Related Articles

Popular Categories

spot_imgspot_img