web analytics

സമരത്തിന് ഫലംകണ്ടു; നഴ്‌സുമാരുടെ ശമ്പളം കൂടും; മിനിമം വേതനം 28,000 രൂപ വരെ

നഴ്‌സുമാരുടെ ശമ്പളം കൂടും; മിനിമം വേതനം 28,000 രൂപ വരെ

കേരളത്തിലെ സ്വകാര്യ ആശുപത്രി ജീവനക്കാർക്കും നഴ്‌സുമാർക്കും ആശ്വാസകരമായ വാർത്തയുമായി സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്.

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യു.എൻ.എ.) നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്നുവന്ന ശക്തമായ സമരത്തെ തുടർന്നാണ് ഈ സുപ്രധാന തീരുമാനം.

ശനിയാഴ്ചയോടെ ശമ്പള വർധനവ് സംബന്ധിച്ച കരടുവിജ്ഞാപനം പുറത്തിറക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

നഴ്‌സുമാരുടെ മിനിമം വേതനം 25,450 രൂപ മുതൽ 28,000 രൂപ വരെയാക്കി വർധിപ്പിക്കാനാണ് നിലവിൽ ശുപാർശ ചെയ്തിരിക്കുന്നത്.

ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം 33,080 രൂപ വരെയായി ഉയരും. നഴ്‌സുമാർക്ക് പുറമെ ആശുപത്രികളിലെ മറ്റ് ജീവനക്കാരായ അറ്റൻഡർമാർ, ഹെൽപ്പർമാർ, സെക്യൂരിറ്റി ജീവനക്കാർ, സ്റ്റോർ കീപ്പർമാർ, സ്വീപ്പർമാർ എന്നിവരുടെ വേതനത്തിലും വർധനവ് ഉണ്ടാകും.

ഇവർക്കെല്ലാം കുറഞ്ഞ വേതനം 23,650 രൂപയാക്കി നിശ്ചയിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. നിലവിൽ 2018-ലെ ഉത്തരവ് പ്രകാരം 20,000 രൂപയാണ് നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം.

വർഷങ്ങളായി തുടരുന്ന ഈ തുച്ഛമായ വരുമാനത്തിന് മാറ്റം വരുത്തണമെന്ന ജീവനക്കാരുടെ ആവശ്യത്തിനാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്.

നിയമപ്രകാരം ഓരോ അഞ്ച് വർഷം കൂടുമ്പോഴും ശമ്പള പരിഷ്കരണം നടപ്പാക്കേണ്ടതുണ്ട്. എന്നാൽ കഴിഞ്ഞ എട്ട് വർഷമായി സ്വകാര്യ ആശുപത്രി മേഖലയിൽ ശമ്പള വർധനവ് നടന്നിട്ടില്ല എന്നത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.

സർക്കാർ ആശുപത്രികളിലെയും സ്വകാര്യ മേഖലയിലെയും നഴ്‌സുമാർക്ക് തുല്യ വേതനം നൽകണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന ആവശ്യമാണ് സമരക്കാർ പ്രധാനമായും ഉന്നയിച്ചത്.

വേതന വർധനവ് നടപ്പാക്കാൻ സർക്കാർ നേരത്തെ തന്നെ ശ്രമിച്ചിരുന്നെങ്കിലും ആശുപത്രി മാനേജ്‌മെന്റുകളുടെ നിസ്സഹകരണം തിരിച്ചടിയാവുകയായിരുന്നു.

മിനിമം വേതനം സംബന്ധിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത യോഗങ്ങളിൽ നിന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ വിട്ടുനിന്നതായി മന്ത്രി വ്യക്തമാക്കി.

ഈ സാഹചര്യത്തിലാണ് സർക്കാർ സ്വന്തം അധികാരം ഉപയോഗിച്ച് മുന്നോട്ട് പോകാൻ തീരുമാനിച്ചത്.

ശനിയാഴ്ച പുറത്തിറങ്ങുന്ന കരടുവിജ്ഞാപനത്തിന്മേൽ പൊതുജനങ്ങൾക്കും മാനേജ്‌മെന്റുകൾക്കും പരാതികളോ അഭിപ്രായങ്ങളോ അറിയിക്കാൻ രണ്ട് മാസത്തെ സമയം അനുവദിക്കും.

അതിനുശേഷമായിരിക്കും ശമ്പള വർധനവ് സംബന്ധിച്ച അന്തിമ വിജ്ഞാപനം സർക്കാർ പുറത്തിറക്കുക.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം; യുവതിക്ക് രക്ഷകരായി യുവാക്കൾ

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം ബെംഗളൂരുവിലെ നെലമംഗലയിൽ...

Related Articles

Popular Categories

spot_imgspot_img