web analytics

പൊറോട്ടയില്‍ പൊതിഞ്ഞ പന്നിപ്പടക്കം കടിച്ചു; പശുവിന് ഗുരുതര പരിക്ക്

പാലക്കാട്: പൊറോട്ടയില്‍ പൊതിഞ്ഞ പന്നിപ്പടക്കം കടിച്ച് പശുവിന് ഗുരുതര പരിക്ക്. പാലക്കാട് പുതുനഗരത്തിലാണ് സംഭവം. പന്നിപ്പടക്കം കടിച്ചതിനെ തുടർന്ന് പശുവിന്റെ വായ പൊട്ടിത്തെറിച്ചു.

പുതുനഗരം സ്വദേശിയായ സതീശന്റെ പശുവിനാണ് പരിക്കേറ്റത്. കാട്ടുപന്നിക്കായി പൊറോട്ടയിൽ പൊതിഞ്ഞുവെച്ച പടക്കം പശു കടിക്കുകയായിരുന്നു. മേയാൻ വിട്ട പശു പൊറോട്ട കഴിക്കുകയായിരുന്നു എന്നാണ് വിവരം.

സംഭവത്തിൽ പുതുനഗരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പശുവിന് പരിക്കു പറ്റിയതോടെ തന്റെ ഉപജീവനമാർഗമാണ് ഇല്ലാതായതെന്ന് ഉടമ സതീഷ് പറഞ്ഞു.

കൊയ്ത് കഴിഞ്ഞ പാടത്താണ് പടക്കം പൊറോട്ടയിൽ പൊതിഞ്ഞ് വെച്ചിരുന്നത്. മേഞ്ഞ് നടക്കുന്നതിനിടെ പശു ഇത് കടിക്കുകയായിരുന്നു. ഒരുലക്ഷം രൂപ വിലയുള്ള പശു പ്രസവിച്ചിട്ട് ഇരുപത് ദിവസമേ ആയിരുന്നുള്ളൂ എന്നും ഉടമ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img