web analytics

മദ്യപിച്ച് വാഹനമോടിച്ച് അപകടം; പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

തൃശൂര്‍: മാളയില്‍ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവർ അനുരാജ് പി പിയെ സസ്പെന്‍ഡ് ചെയ്തു.

തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാര്‍ ആണ് സസ്പെൻഷൻ സംബന്ധിച്ച ഉത്തരവിറക്കിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. അനുരാജ് മദ്യലഹരിയില്‍ കാറോടിച്ച് തൃശൂർ മലയിലാണ് അപകടമുണ്ടാക്കിയത്.

കാര്‍ സ്‌കൂട്ടറിലും മറ്റൊരു കാറിലും ഇടിച്ചെങ്കിലും അനുരാജ് വാഹനം നിർത്തിയില്ല. തുടർന്ന് മേലടൂരില്‍ വെച്ച് കാര്‍ പോസ്റ്റില്‍ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു.

ഇവിടെ നിന്ന് നാട്ടുകാര്‍ അനുരാജിനെ തടഞ്ഞുവെച്ച് മാള പൊലീസിനെ ഏല്‍പ്പിച്ചു. കാറില്‍ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ അനുരാജ് മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നു പൊലീസ് കേസെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച നീതി, പരിഹസിച്ചവർക്കുള്ള മറുപടി”

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച...

മുറ്റത്തെ തുണിയഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; പെരുമ്പാവൂരിൽ 39-കാരന് ദാരുണാന്ത്യം; രക്ഷിക്കാൻ ശ്രമിച്ച സഹോദരനും ഷോക്കേറ്റു

മുറ്റത്തെ തുണിയഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; പെരുമ്പാവൂരിൽ 39-കാരന് ദാരുണാന്ത്യം; രക്ഷിക്കാൻ...

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന ക്വാസറുകൾ’ കണ്ടെത്തി നാസ

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന...

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക് സസ്‌പെൻഷൻ!

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക്...

Related Articles

Popular Categories

spot_imgspot_img