web analytics

കേരളത്തിൽ 1416 പുതിയ രോഗികൾ; രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്

ന്യൂ‍ഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ ഗണ്യമായ വർധനവ്. ചൊവാഴ്ചത്തെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ 1,416 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ആകെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 4,000 പിന്നിട്ടെന്നും അധികൃതർ വ്യക്തമാക്കി. മഹാരാഷ്ട്ര- 494, ഗുജറാത്തി- 397 എന്നിങ്ങനെ പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

കേരളം, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. 512 പേർ രാജ്യത്ത് രോഗമുക്തി നേടിയെന്നും അധികൃതർ അറിയിച്ചു. ‌

അതേസമയം തിങ്കളാഴ്ചയും ചൊവാഴ്ചയുമായി രാജ്യത്ത് 5 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരളം, തമിഴ്‌നാട്, ബംഗാൾ എന്നിവിടങ്ങളിൽ ഓരോ മരണവും മഹാരാഷ്ട്രയിൽ രണ്ടു മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കേരളം, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവയ്ക്കു പുറമെ, ഡൽഹി, ബംഗാൾ, കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലും കോവിഡ് കേസുകളിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img