web analytics

കാനഡയിൽ പഠനാവസരങ്ങൾ കുറഞ്ഞോ ചേക്കേറാം ജർമനിയിൽ…

വിദേശരാജ്യങ്ങളിലെ പഠനത്തിനായി 2017 – 22 കാലഘട്ടത്തിൽ 1.83 ലക്ഷം വിദ്യാർഥികളാണ് വിദേശപഠനത്തിനായി ഇന്ത്യ വിട്ടത്. ഇവരിൽ ഏറെയും കുടിയേറിയത് കാനഡയിലായിരുന്നു. എന്നാൽ അടുത്തിടെ ഉണ്ടായ ഇന്ത്യ കാനഡ തർക്കങ്ങൾ ഇന്ത്യൻ വിദ്യാർഥികൾക്കുള്ള അവസരങ്ങൾ കുറയ്ക്കുമെന്ന ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. കാനഡയിൽ അവസരങ്ങൾ കുറഞ്ഞാലും ജർമനി ഇന്ത്യൻ വിദ്യാർഥികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്.

അടുത്തകാലത്തായി ജർമനിയിലെ സർകലാശാലകളെ ഇന്ത്യൻ വിദ്യാർഥികൾക്ക് കൂടുതലായി ആശ്രയിക്കുന്നുവെന്നും പഠനങ്ങൾ പറയുന്നു. ജർമൻ അക്കാദമിക് എക്‌സ്‌ചേഞ്ച് സർവീസിന്റെ കണക്ക് അനുസരിച്ച് 2022-23 കാലത്തെ ശൈത്യകാല സെമസ്റ്ററിൽ ജർമനിയിലേയ്ക്ക് എത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ 26 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. 42997 വിദ്യാർഥിക്കളാണ് ഇക്കാലയളവിൽ ജർമനിയിലെ സർവകലാശാലകളിൽ ചേർന്നത്. വരും വർഷങ്ങളിൽ ജർമനിയിലെത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം വീണ്ടും വർധിയ്ക്കുമെന്നാണ് നിഗമനം.

എന്തുകൊണ്ട് ജർമനി ആകർഷകമാകുന്നു.

* ജർമനിയിലെ പൊതു സർവകലാശാലകൾ അന്താരാഷ്ട്ര വിദ്യാർഥികൾക്ക് സൗജന്യ പഠനം വാഗ്ദ്ധാനം ചെയ്യുന്നു. സ്വകാര്യ സർവകലാശാലകളിലും കുറഞ്ഞ ഫീസാണ് ഈടാക്കുന്നത്.
* മറ്റു യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ജർമനിയിലെ ജീവിതച്ചെലവ് കുറവാണ്.
*ജർമൻ സർവകലാശാലകളിൽ നിന്നും നേടുന്ന ബിരുദത്തിന് രാജ്യത്തും അന്താരാഷ്ട്ര തലത്തിലും ഉയർന്ന ഡിമാൻഡാണ്.
* ജർമനിയിൽ ധാരാളം തൊഴിലവസരങ്ങളുണ്ട്. ശക്തമായ സമ്പദ് വ്യവസ്ഥയുള്ള ജർമനിയിൽ വിദഗ്ദ്ധ തൊഴിലാളികൾക്ക് ഏറെ അവസരങ്ങളുണ്ട്.
* പഠനം കഴിഞ്ഞാലും ഒന്നര വർഷം വരെ ജർമനിയിൽ തുടരാൻ പോസ്റ്റ് – സ്റ്റഡി വർക്ക് പെർമിറ്റ് ലഭിയ്ക്കും.
*വിദ്യാർഥികൾക്ക് പഠനച്ചെലവ് കണ്ടെത്താൻ ഒട്ടേറെ സ്‌കോളർഷിപ്പുകളും ജർമനിയിലുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

ജയിൽ മുറ്റത്തെ പ്രണയം; ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും പ്രണയിച്ച് വിവാഹിതരായി !

ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും വിവാഹിതരായി മധ്യപ്രദേശിലെ സത്‌ന സെൻട്രൽ ജയിലിനുള്ളിൽ...

മതപരിവർത്തന ശ്രമവും ലൈംഗിക പീഡനവും: ഒളിവിൽ കഴിഞ്ഞിരുന്ന ടിസിഎസ് മുൻ എച്ച്ആർ മാനേജർ നിദാ ഖാൻ അറസ്റ്റിൽ

ഒളിവിൽ കഴിഞ്ഞിരുന്ന ടിസിഎസ് മുൻ എച്ച്ആർ മാനേജർ നിദാ ഖാൻ അറസ്റ്റിൽ മുംബൈയിലെ...

കവടിയാറിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി; പാലക്കാട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

കവടിയാറിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം തിരുവനന്തപുരം കവടിയാറിൽ...

സിലിണ്ടറില്ല, ഓർഡറുകളില്ല; പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ; ഒന്നര ലക്ഷം തൊഴിലാളികൾ ആശങ്കയിൽ

പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ കേരളത്തിലെ കാറ്ററിങ് വ്യവസായ...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

Related Articles

Popular Categories

spot_imgspot_img