രാജ്യം കാതോർത്തിരിക്കുന്ന ജനവിധിക്ക് ഇനി മണിക്കൂറുകൾ മാത്രം. കേന്ദ്രത്തിൽ ഹാട്രിക് നേട്ടത്തോടെ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വരുമോ എന്നറിയാൻ ആകാംക്ഷയുടെ രാജ്യം നോക്കുകയാണ്. മറ്റു കക്ഷികൾക്കും നിർണായകമാണ് ഈ ജനവിധി. എക്സിറ്റ് ശരിവെച്ച് ബിജെപിയും തള്ളിപ്പറഞ്ഞ കോൺഗ്രസും വിജയാഘോഷത്തിനുള്ള ഒരുക്കത്തിലാണ്. കോൺഗ്രസ് എഐസിസി ആസ്ഥാനത്ത് വലിയ പന്തലിട്ടു. രാവിലെ എട്ടുമണിക്ക് തുടങ്ങുന്ന വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിട്ട ഒൻപതിൽ എത്തുമ്പോൾ തന്നെ രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ എങ്ങോട്ടെന്ന് വ്യക്തമാകും. രാജ്യം ആരും ഭരിക്കും എന്ന് വ്യക്തമായി അറിയാൻ ഉച്ച കഴിയണം. ഫലം ബിജെപിക്ക് അനുകൂലമെങ്കിൽ ജവഹർലാൽ നെഹ്റുവിന് ശേഷം തുടർച്ചയായി മൂന്നു തവണ പ്രധാനമന്ത്രിയാകുക എന്ന നേട്ടം കൈവരിക്കുന്ന ആദ്യ വ്യക്തിയായി നരേന്ദ്രമോദി മാറും.
കേരളത്തിൽ രണ്ടു മണിയോടെ വോട്ടെണ്ണൽ പൂർത്തിയാകും. 20 കേന്ദ്രങ്ങളിലായി രാവിലെ എട്ടുമണിക്ക് തുടങ്ങുന്ന വോട്ടെണ്ണൽ പാതി പിന്നിടുമ്പോൾ തന്നെ ചിത്രം വ്യക്തമാകും. പോസ്റ്റൽ വോട്ടുകളാണ് എട്ടുമണിക്ക് എണ്ണി തുടങ്ങുക. ഓരോ നിയോജകമണ്ഡലത്തിലെയും തെരഞ്ഞെടുത്ത അഞ്ചു ബൂത്തുകളിൽ വിവിപ്പാറ്റ് ശേഷമേ അന്തിമഫലം പ്രഖ്യാപിക്കുകയുള്ളൂ. ഇതിന് ഒരു മണിക്കൂറോളം സമയമെടുക്കും എന്നതിനാൽ അന്തിമ ഫലപ്രഖ്യാപനം വൈകിയേക്കും.