web analytics

വന്ദേ ഭാരത് എക്സ്പ്രസിൽ ലഭിച്ച തൈരിൽ പൂപ്പൽ: ചിത്രമടക്കം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് യുവാവ്: ഞൊടിയിടയിൽ റെയിൽവേയുടെ ഇടപെടൽ

വന്ദേ ഭാരത് ട്രെയിനിൽ ലഭിച്ച ഭക്ഷണത്തിലെ തൈരിൽ പൂപ്പൽ കണ്ടെത്തിയെന്ന് യുവാവിന്റെ പരാതി. ചിത്രം അടക്കം യുവാവ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ വൻ വിമർശനമാണ് റെയിൽവേ നേരിടുന്നത്. ഡെറാഡ്യൂണിൽ നിന്ന് ഡൽഹിയിലെ അനന്ത ബിഹാറിലേക്ക് വന്ദേഭാരത്തിൽ യാത്ര ചെയ്ത ഹർഷദ് എന്ന യാത്രക്കാരനാണ് പരാതിക്കാരൻ. താൻ വന്ദേ ഭാരത് എക്സിക്യൂട്ടീവ് ക്ലാസിൽ യാത്ര ചെയ്യുകയാണെന്നും തനിക്ക് ലഭിച്ച ഭക്ഷണത്തിലെ തൈരിൽ പൂപ്പൽ പിടിച്ചിരിക്കുന്നതും വ്യക്തമാക്കി ഇയാൾ ഫോട്ടോ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു വന്ദേ ഭാരതിൽ നിന്ന് ഇത്തരം ഒരു സർവീസ് അല്ല താൻ പ്രതീക്ഷിച്ചതെന്നും അദ്ദേഹം പറയുന്നു. സോഷ്യൽ മീഡിയയിൽ ഇത് ചർച്ചയായതിനെ തുടർന്ന് റെയിൽവേ തന്നെ രംഗത്തെത്തി. യാത്രക്കാരനോട് പിഎൻആർ നമ്പർ അടക്കം മെസ്സേജ് അയക്കാൻ റയിൽവേ ആവശ്യപ്പെട്ടിരിക്കുകയാണ്. നിരവധി പേരാണ് ഈ പോസ്റ്റിനു താഴെ വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

Read Also: സഹോദരൻ വീട്ടിലെത്തിയപ്പോൾ കണ്ടത് അകത്തേക്ക് കയറി വരാൻ എഴുതിയ കുറിപ്പ്; ജയ്സൺ ആത്മഹത്യ ചെയ്തത് 7 മാസം പ്രായമുള്ള കുട്ടിയെ അടക്കം വെട്ടിക്കൊലപ്പെടുത്തിയ ശേഷം: അഞ്ചംഗ കുടുംബത്തിന്റെ മരണത്തിൽ നടുങ്ങി പാലാ പൂവരണി ഗ്രാമം

 

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img