web analytics

ബെംഗളൂരുവിലേക്ക് ഈമെയിൽ ബോംബ്; ഇരുപത്തിയഞ്ച് ലക്ഷം രൂപ തന്നില്ലെങ്കിൽ പൊട്ടിത്തെറിക്കും; ഷഹീദ് ഖാനെ തേടി പോലീസ്

ബെഗളൂരു: ബെംഗളൂരുവിൽ വീണ്ടും ബോംബ് സ്ഫോടനഭീഷണി. ബെംഗളൂരുവിൽ വിവിധയിടങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നാണ് ഭീഷണി. ഇ-മെയിൽ വഴിയാണ് സന്ദേശം വന്നിരിക്കുന്നത്. മുഖ്യമന്ത്രി,ഡിജിപി ആഭ്യന്തര മന്ത്രി എന്നിവരുടെ ഇ-മെയിൽ ഐഡികളിലാണ് സന്ദേശമെത്തിയിരിക്കുന്നത്.ഭീഷണി വന്നതോടെ നഗരത്തിൽ പൊലീസ് നേതൃത്വകത്തിൽ വ്യാപക പരിശോധന തുടങ്ങിയിട്ടുണ്ട്. ബെംഗളൂരു പൊലീസിൻറെ സൈബർ വിങ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.രാമേശ്വരം കഫേ സ്ഫോടനത്തിൻറെ പശ്ചാത്തലത്തിൽ നേരത്തെ തന്നെ നഗരത്തിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ വീണ്ടും ബോംബ് സ്ഫോടന ഭീഷണി വരുന്നത്.

ഷഹീദ് ഖാൻ എന്ന് പേരുള്ള ഒരു ഐഡിയിൽ നിന്നാണ് ഭീഷണി സന്ദേശം വന്നിരിക്കുന്നത്. ഇരുപത്തിയഞ്ച് ലക്ഷം രൂപ തന്നില്ലെങ്കിൽ ബോംബ് സ്ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്.
രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്പ് നാല് പേർ കസ്റ്റഡിയിലായിരുന്നു. ധാർവാഡ്, ഹബ്ബള്ളി, ബെംഗളൂരു സ്വദേശികളാണ് കസ്റ്റഡിയിലാത്. ഇവരെ കുറിച്ച് മറ്റ് വിശദാംശങ്ങളൊന്നും ലഭ്യമല്ല.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img