News4media TOP NEWS
നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണം; മൂന്ന് സഹപാഠികൾ അറസ്റ്റിൽ, ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി സുരേഷ് ഗോപി മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു, തൃശൂര്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സാ​പ്പ് ഗ്രൂ​പ്പ്; ​കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ അന്വേഷണം നടത്താൻ പോലീസ്; അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ർ​കോ​ട്ടി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

രോഗിയായ മാതാവിനൊപ്പം മരുന്നുവാങ്ങി വീട്ടിലേക്ക് മടങ്ങിയ അവിവാഹിതനെ മർദിച്ചത് ഭാര്യയോട് വഴക്കിട്ടെന്ന് പറഞ്ഞ്!ഡിവൈ.എസ്‌.പി.യുടെ വീട്ടിലെ ജോലിക്കാരനാണെന്ന് പറഞ്ഞപ്പോൾ പരിഹാസം

രോഗിയായ മാതാവിനൊപ്പം മരുന്നുവാങ്ങി വീട്ടിലേക്ക് മടങ്ങിയ അവിവാഹിതനെ മർദിച്ചത് ഭാര്യയോട് വഴക്കിട്ടെന്ന് പറഞ്ഞ്!ഡിവൈ.എസ്‌.പി.യുടെ വീട്ടിലെ ജോലിക്കാരനാണെന്ന് പറഞ്ഞപ്പോൾ പരിഹാസം
August 19, 2024

കോട്ടയം: ഭാര്യയോട് വഴക്കിട്ടെന്ന് പറഞ്ഞ് വഴിയാത്രക്കാരനായ വിവാഹം കഴിക്കാത്തയാളെ പോലീസ് മർദിച്ചെന്ന് പരാതി.Complaint that the police beat an unmarried passer-by for arguing with his wife

കോട്ടയം ഗാന്ധിനഗർ പോലീസ്‌സ്റ്റേഷനിലെ എ.എസ്.ഐ. ആണ് തന്നെ അടിച്ചതെന്ന് പരാതിക്കാരനായ അമലഗിരി ഓട്ടക്കാഞ്ഞിരം കറുകശ്ശേരി കെ.എം.മാത്യു (48) പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടങ്ങി.

ചൊവ്വാഴ്ച രാത്രി എട്ടിന് ഓട്ടക്കാഞ്ഞിരം കവലയിലാണ് സംഭവം. രോഗിയായ മാതാവും സഹോദരനുമുള്ള മാത്യു, ഇവർക്കുള്ള മരുന്നുവാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

ഈ സമയം പോലീസ് ജീപ്പ് അടുത്തുനിർത്തിയശേഷം പുറത്തിറങ്ങിയ എ.എസ്.ഐ. ലാത്തികൊണ്ട് അടിക്കുകയായിരുന്നെന്ന് മാത്യു ഉന്നത പോലീസ് അധികൃതർക്ക് നൽകിയ പരാതിയിൽ പറയുന്നു.

താൻ വിവാഹിതനല്ലെന്നും ഡിവൈ.എസ്‌.പി.യുടെ വീട്ടിലെ ജോലിക്കാരനാണെന്നും പറഞ്ഞപ്പോൾ പോലീസുകാർ കേൾക്കാൻകൂട്ടാക്കാതെ പരിഹസിച്ചു. പരിക്കേറ്റ മാത്യു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി.

ഈ ഭാഗത്തുള്ള ഒരു വീട്ടിൽ കുടുംബകലഹം നടന്നതുസംബന്ധിച്ച് ഒരാൾ പോലീസിനോട് ഫോണിൽ പരാതിപ്പെട്ടിരുന്നു. ഇത് അന്വേഷിക്കാനെത്തിയ പോലീസ് ആളുമാറിയാണ് മാത്യുവിനെ അടിച്ചതെന്ന് സംശയിക്കുന്നു.

ശാസിച്ചതേയുള്ളൂവെന്ന് പോലീസ്

അതേസമയം, പരാതി നൽകിയ വ്യക്തിയുടെ സമീപം മാത്യുവിനെ കണ്ടപ്പോൾ ശാസിച്ച് പറഞ്ഞുവിട്ടതേയുള്ളൂവെന്നും അടിച്ചിട്ടില്ലെന്നുമാണ് പോലീസിന്റെ വിശദീകരണം.

Related Articles
News4media
  • Kerala
  • News
  • Top News

നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണം; മൂന്ന് സഹപാഠികൾ അറസ്റ്റിൽ, ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി

News4media
  • Kerala
  • News
  • Top News

സുരേഷ് ഗോപി മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു, തൃശൂര്‍ തെരഞ്ഞെടുപ്പ് ഫലം റദ്...

News4media
  • Kerala
  • News

കോമറിൻ മേഖലയ്‌ക്ക് മുകളിലായി ചക്രവാതച്ചുഴി; വരും ദിവസങ്ങളിൽ അതിശക്തമായ മഴ

News4media
  • Kerala
  • News

ഓൺലൈൻ ആപ്പിൽ വ്യാ​ജ ഐ​ഡി​യു​ണ്ടാ​ക്കി യു​വാ​വി​നെ ഹ​ണി​ട്രാ​പ്പി​ൽ കു​ടു​ക്കി​; മൂ​ന്ന് യുവാക്കൾ പി​...

News4media
  • Kerala
  • News

കരിമുകൾ ബിപിസിഎല്ലിൽ ജോലി വാങ്ങിത്തരാം; തട്ടിയെടുത്തത് 3,81,800 രൂപ; കോട്ടയം സ്വദേശി പിടിയിൽ

News4media
  • Kerala
  • News
  • Top News

മാനസികസമ്മർദം കുറയ്ക്കാനുള്ള ക്ലാസിലെത്താൻ താമസിച്ചു ; പൊലീസ് ഉദ്യോഗസ്ഥർക്ക് മെമ്മോ നൽകി ഉദ്യോഗസ്ഥർ

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]