web analytics

കെഎസ്ആർടിസി ബസുകളിൽ മുൻ നിര സീറ്റുകൾ സ്ത്രീകൾക്ക്; പരാതിയിൽ ഉത്തരവുമായി മനുഷ്യാവകാശ കമ്മീഷൻ

കൊല്ലം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് വേണ്ടി മുൻനിര സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നതിൽ വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ.

പ്രത്യേക പഠനങ്ങൾക്കും സ്ത്രീകൾക്ക് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ വിശദമായി പരിഗണിച്ച ശേഷവുമാണ് സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നതെന്ന് കമ്മീഷൻഅംഗം വി. ഗീതയുടെ ഉത്തരവിൽ പറയുന്നു.

സ്ത്രീകൾക്ക് മുൻനിരയിൽ സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നത് വിവേചനമാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

ഗതാഗതവകുപ്പ് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ ഇതു സംബന്ധിച്ച റിപ്പോർട്ട് വാങ്ങി. 1989ലെ കേരള മോട്ടോർ വാഹന ചട്ടങ്ങളിലെ ചട്ടം 259(1) പ്രകാരമാണ് കെഎസ്ആർടിസി ബസുകളിൽ മുൻനിര സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നതെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു.

ഇത് വിവേചനമല്ല. വിവിധ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ ഒഴികെയുള്ളവയിൽ മറ്റ് യാത്രക്കാർക്ക് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും ഉത്തരവിലുണ്ട്. കരുനാഗപ്പള്ളി സ്വദേശി ഇ ഷാജഹാൻ സമർപ്പിച്ച പരാതിയിലാണ് നടപടി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img