പി. സരിന് കെ ഡിസ്കിൽ നിയമനം

തിരുവനന്തപുരം: കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി. സരിന് കെ ഡിസ്കിൽ നിയമനം. വിജ്ഞാന കേരളം പരിപാടിയുടെ സ്ട്രാറ്റജിക് അഡ്വൈസറായാണ് നിയമനം ലഭിച്ചത്. മാസശമ്പളം 80,000 രൂപയാണ്. കെപിസിസിയുടെ ഡിജിറ്റൽ മീഡിയ ചുമതയുണ്ടായിരുന്ന സരിൻ പാലക്കാട് സ്ഥാനാർത്ഥിത്വത്തെച്ചൊല്ലിയാണ് കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് ചേക്കേറിയത്. തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരേ മത്സരിക്കുകയും ചെയ്തിരുന്നു.പരാജയപ്പെട്ടെങ്കിലും പിന്നീട് പാര്‍ട്ടി വേദികളില്‍ സജീവ സാന്നിധ്യമായിരുന്നു സരിന്‍. ഇതിന് പിന്നാലെയാണ് സരിന് പുതിയ പദവി നല്‍കിയിരിക്കുന്നത്. നേരത്തെയും കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിലെത്തിയവർക്ക് മികച്ച പദവികള്‍ നല്‍കിയിരുന്നു. സരിനും … Continue reading പി. സരിന് കെ ഡിസ്കിൽ നിയമനം