web analytics

തുള്ളിക്കൊരു കുടം; ഇന്ന് കളക്ടർമാർ അവധി പ്രഖ്യാപിച്ചത് നാല് ജില്ലകളിൽ, കോട്ടയത്ത് ഭാഗികം

കോട്ടയം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. ഈ സാഹചര്യത്തിൽ നാല് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒരു ജില്ലയിൽ ദുരിതാശ്വാസ കൃാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

കാസര്‍കോട്, മലപ്പുറം, തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളിലെ സ്കൂളുകൾക്കാണ് ഇന്ന് സമ്പൂർണ അവധി പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കോട്ടയം കളക്ടറുടെ അറിയിപ്പ്

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും ഡിസംബർ 3 ന് (ചൊവ്വാഴ്ച ) കളക്ടർ അവധി പ്രഖ്യാപിച്ചു.

മലപ്പുറം ജില്ലാ കളക്ടറുടെ അറിയിപ്പ്

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കും. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്. പരീക്ഷകൾ മുൻനിശ്ചയ പ്രകാരം നടക്കും.

ആലപ്പുഴ ജില്ലാ കളക്ടറുടെ അറിയിപ്പ്

ആലപ്പുഴ ജില്ലയിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും ജലനിരപ്പ് ഉയരുന്നതിനാലും കുട്ടികളുടെ സുരക്ഷ മുൻനിർത്തി ഇന്ന് ( ചൊവ്വാഴ്ച ) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ട്യൂഷൻ സെന്ററുകൾക്കും, അംഗനവാടികൾക്കും അവധി നൽകുകയാണെന്ന് ജില്ലാ കളക്ടർ. മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമില്ല.

തൃശ്ശൂർ ജില്ലാ കളക്ടറുടെ അറിയിപ്പ്

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 3) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്‍ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. റവന്യൂ ജില്ലാ കലോത്സവത്തിന് അവധി ബാധകമല്ല. റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.

കാസർകോട് ജില്ലാ കളക്ടറുടെ അറിയിപ്പ്

കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസർകോട് ജില്ലയിൽ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ന് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ ഇമ്പശേഖർ അവധി പ്രഖ്യാപിച്ചത്. ട്യൂഷൻ സെന്‍ററുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

കര്‍ണാടകയിൽ കണ്ടെയ്നർ ട്രക്ക് ഓട്ടോയിൽ ഇടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം; അത്ഭുതകരമായ രക്ഷപെടൽ നടത്തി ഗർഭിണിയും മൂന്നു വയസ്സുകാരിയും

കര്‍ണാടകയിൽ കണ്ടെയ്നർ ട്രക്ക് ഓട്ടോയിൽ ഇടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം; അത്ഭുതകരമായ രക്ഷപെടൽ...

റവന്യു വകുപ്പ് മന്ത്രിയുടെ വാക്ക് വിശ്വസിച്ച ഷോപ്പ് സൈറ്റിലെ താമസക്കാർക്ക് ഓണം കഴിഞ്ഞിട്ടും പട്ടയമില്ല

ഇടുക്കിയിൽ റവന്യു വകുപ്പ് മന്ത്രിയുടെ വാക്ക് വിശ്വസിച്ച ഷോപ്പ് സൈറ്റിലെ താമസക്കാർക്ക്...

2 യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു

2 യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു കോട്ടയം: പാലായിൽ രണ്ടു യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു....

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ മലപ്പുറം: അങ്ങാടിയിൽ തോറ്റതിന് മുണ്ട്...

അസീസും സംഘവും റിയൽ ഹീറോസ്

അസീസും സംഘവും റിയൽ ഹീറോസ് ഒരു ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്താൻ ആരും മടിക്കുന്ന...

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ് തിരുവനന്തപുരം: അമീബിക്...

Related Articles

Popular Categories

spot_imgspot_img