web analytics

പരീക്ഷയ്‌ക്കെത്തിയ പത്താംക്ലാസ് വിദ്യാർത്ഥികൾ തമ്മിൽ കത്തിക്കുത്ത്; മൂന്നുപേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ പത്താംക്ലാസ് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. താഴെക്കോട് പി ടി എം ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതുന്നതിനായി വന്ന മലയാളം മീഡിയം വിദ്യാർത്ഥികളും , ഇം​ഗ്ലീഷ് മീഡിയം വിദ്യാർത്ഥികളും തമ്മിലാണ് സംഘർഷം ഉണ്ടായത്. മുന്ന് വിദ്യാർത്ഥികൾ ചേർന്നാണ് ആക്രമണം നടത്തിയത്.

വിദ്യാർത്ഥികൾ തമ്മിലുള്ള ആക്രമണത്തിൽ മൂന്നുപേർക്ക് കുത്തേറ്റു. ഒരു വിദ്യാർത്ഥിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. വിദ്യാർത്ഥികളിൽ ഒരാൾ കത്തി ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ ഫർഹാൻ, മുഹമ്മദ് അജ്മൽ, മുഹമ്മദ് റിസ് ലാൻ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത് . പരിക്കേറ്റ വിദ്യാർത്ഥികളെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കത്തികൊണ്ട് ആക്രമണം നടത്തിയ വിദ്യാർത്ഥിയെ നേരത്തെ സ്‌കൂളിൽ നിന്ന് പുറത്താക്കിയിരുന്നതാണ്. പരീക്ഷ എഴുതുന്നതിനായ് മാത്രമാണ് സ്കൂളിൽ വരാൻ അനുവാദം നൽകിയിരുന്നത്.

ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കാലം മുതലേ വിദ്യാർത്ഥികൾ തമ്മിൽ വാക്ക് തർക്കം നിലനിന്നിരുന്നതായാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img