കൊല്ലം: കൊല്ലത്ത് ബിവറേജസ് ഷോപ്പിന് മുന്നിൽ യുവാക്കൾ ഏറ്റുമുട്ടി. പാർക്കിംഗിനെ ചൊല്ലിയാണ് തർക്കം ഉണ്ടായത്. കൊല്ലം കല്ലുവാതുക്കൽ ബിവേറജസ് ഷോപ്പിന് മുൻപിലാണ് സംഭവം.(Clash in front of liquor shop in Kollam)
മദ്യം വാങ്ങാനെത്തിയവർ തമ്മിലാണ് ഏറ്റുമുട്ടിയത്. വണ്ടി പാർക്ക് ചെയ്തിരിക്കുന്നതെന്ന് ശരിയായ രീതിയിലല്ല എന്നാരോപിച്ച് കൈയ്യിലുണ്ടായിരുന്ന ബിയർ കുപ്പികളും തടിക്കഷ്ണവും ഉപയോഗിച്ച് മദ്യം വാങ്ങാനെത്തിയവരെ യുവാക്കൾ മർദ്ദിക്കുകയായിരുന്നു.
മദ്യം വാങ്ങാനെത്തിയ പാരിപ്പള്ളി സ്വദേശി വീനസിനും സുഹൃത്തുക്കൾക്കുമാണ് മർദനമേറ്റത്. സംഭവത്തിൽ കല്ലുവാതുക്കൽ ശ്രീരാമവിലാസം വീട്ടിൽ വിഷ്ണു, ചിറക്കര ഹരിതശ്രീയിൽ ശരത്ത് എന്നിവരെ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.