web analytics

ഇന്ത്യയിൽ നാല് സംസ്ഥാനങ്ങളിൽ നാളെ വീണ്ടും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ; നടക്കുക പാകിസ്താനുമായി അതിർത്തി പങ്കിടുന്ന ഈ സംസ്ഥാനങ്ങളിൽ

ഇന്ത്യയിൽ നാല് സംസ്ഥാനങ്ങളിൽ നാളെ (വ്യാഴം) വീണ്ടും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ സംസ്ഥാനങ്ങളിലാണ് മോക്ക് ഡ്രിൽ നടത്തുക.

മേയ് 7ന് രാജ്യത്തെ 244 ജില്ലകളിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചിരുന്നു. മോക്ക് ഡ്രില്ലിന് തൊട്ടുമുൻപാണ് മേയ് 7ന് പുലർച്ചെ പാക്ക് ഭീകരകേന്ദ്രങ്ങളെ ലക്ഷ്യം വച്ച് ഇന്ത്യ വ്യോമാക്രമണം നടത്തിയത്.

ഓപ്പേറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പാക്കിസ്ഥാനു നൽകിയ കനത്ത തിരിച്ചടിക്കു പിന്നാലെയാണ് വീണ്ടും 4 സംസ്ഥാനങ്ങളിൽ കൂടി മോക്ക് ‍ഡ്രില്‍ സംഘടിപ്പിക്കുന്നത്. പ്രാദേശിക സിവിൽ ഡിഫൻസ് ടീമുകൾ, പൊലീസ്, ദുരന്ത നിവാരണ സേനകൾ, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവരാണ് മോക്ക് ‍ഡ്രില്ലിൽ പങ്കെടുക്കുക.

അതിർത്തി കടന്നുള്ള ഭീകരവാദവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അടിയന്തര ഘട്ടങ്ങളിൽ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികളാണ് സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലിൽ പരിശീലിക്കുക.

spot_imgspot_img
spot_imgspot_img

Latest news

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

Other news

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച നീതി, പരിഹസിച്ചവർക്കുള്ള മറുപടി”

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച...

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്! ഫലം വേഗത്തിൽ അറിയാനുള്ള വഴികൾ ഇതാ

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്!...

Related Articles

Popular Categories

spot_imgspot_img