‘അന്‍വര്‍ ഞങ്ങളുടെ കരളിന്റെ കഷ്ണം, നിലമ്പൂരിന്റെ സുല്‍ത്താന്‍ തുടരും’; നിലമ്പൂരില്‍ പിവി അന്‍വറിനെ പിന്തുണച്ച് ഫ്ലെക്സ് ബോർഡുകൾ

നിലമ്പൂരില്‍ പിവി അന്‍വറിനെ പിന്തുണച്ച് പോസ്റ്ററുകള്‍. പി വി അന്‍വര്‍ ‘തുടരും’ എന്നാണ് ഫ്ലെക്സ് ബോര്‍ഡുകളിൽ എഴുതിയിരിക്കുന്നത്. ടിഎംസി വഴിക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെയും ചുങ്കത്തറ കൂട്ടായ്മയുടെയും പേരിലാണ് പോസ്റ്ററുകള്‍. യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്നതിനിടെ പി വി അന്‍വര്‍ ഒറ്റയ്ക്ക് മത്സരിക്കുമോ എന്ന ചര്‍ച്ചകള്‍ക്കിടയാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ പരസ്യ വിമര്‍ശനമുന്നയിച്ച പി വി അന്‍വറിനോടുള്ള സമീപനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത തുടരുകയാണ്. അന്‍വറിനോട് വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും പ്രഖ്യാപിച്ചതിന് … Continue reading ‘അന്‍വര്‍ ഞങ്ങളുടെ കരളിന്റെ കഷ്ണം, നിലമ്പൂരിന്റെ സുല്‍ത്താന്‍ തുടരും’; നിലമ്പൂരില്‍ പിവി അന്‍വറിനെ പിന്തുണച്ച് ഫ്ലെക്സ് ബോർഡുകൾ