web analytics

ഈ മെട്രോ ന​ഗരത്തിനു ചുറ്റും സർക്കുലർ റെയിൽ വരും; ചെലവ് 23,000 കോടി; ഡി.പി.ആർ ഉടൻ

നഗരത്തെ സമീപജില്ലകളുമായി ബന്ധിപ്പിക്കുന്ന 287 കിലോമീറ്റർ സർക്കുലർ റെയിൽവേ ഇടനാഴി. ഇന്ത്യയുടെ ഐ.ടി നഗരമായ ബംഗളൂരുവിന് ചുറ്റും 23,000 കോടി രൂപ മുടക്കി സർക്കുലർ റെയിൽ സ്ഥാപിക്കുമെന്ന് റെയിൽവേ സഹമന്ത്രി വി.സോമണ്ണ പറഞ്ഞു. ബംഗളൂരുവിൽ ജനപ്രതിനിധികളുമായും റെയിൽവേ ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.Circular rail will come around this metro city; 23,000 crores of expenditure; DPR soon

റെയിൽ ശൃംഖലയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) ഉടൻ സമർപ്പിക്കുമെന്നും പദ്ധതിക്ക് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിന്റെ സഹായം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസിത് ഭാരത് പദ്ധതിയുടെ ഭാഗമായി, നിലവിലെ ദേവനഹള്ളി സ്റ്റേഷന്റെ സമീപത്ത് 200 ഏക്കറിലാണ് പുതിയ ടെർമിനൽ വരുന്നത്. 2,500 കോടി രൂപയാണ് പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്നത്.

നിലവിലെ കെഎസ്ആർ ബെംഗളൂരു, യശ്വന്തപുര, കന്റോൺമെന്റ്, ബയ്യപ്പനഹള്ളി എസ്എംവിടി എന്നിവയ്ക്ക് പുറമേയാണ് ബെംഗളൂരു ഗ്രാമ ജില്ലയിലും റെയിൽവേ ടെർമിനൽ സ്ഥാപിക്കുന്നത്. 287 കിലോമീറ്റർ ദൂരമുള്ള ശൃംഖല കർണാടകയിലെ ഹീലലിഗെ, ഹെജ്ജാല, സൊലൂർ, വദ്ദരഹള്ളി, ദേവനഹള്ളി, മാലൂർ തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ്. ബംഗളൂരു നഗരത്തിലെ ട്രെയിൻ ഗതാഗതം കൂടുതൽ സുഗമമാക്കുമെന്നും ഇതിനായി 43,000 കോടിയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. 1699 കോടി രൂപ ചെലവിട്ട് 93 റെയിൽവേ പാലങ്ങൾ നിർമിക്കാൻ ധാരണയായിട്ടുണ്ട്. ഇതിൽ 49 എണ്ണം സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ സംയുക്ത പദ്ധതിയാണ്.

പദ്ധതിക്ക് റെയിൽവേ 850 കോടി രൂപ മുടക്കും. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെങ്കിൽ റെയിൽവേ സ്വന്തം നിലയിൽ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 871 കോടി രൂപ ചെലവിൽ ലോകോത്തര നിലവാരത്തിൽ നിർമിക്കുന്ന ബംഗളൂരു കന്റോൺമെന്റ്, യെശ്വന്ത്പൂർ സ്‌റ്റേഷനുകൾ ഈ വർഷം തന്നെ തുറന്നുകൊടുക്കും. ഇതിന് പുറമെ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന പല പദ്ധതികളും ഉടൻ പൂർത്തിയാകുമെന്നും മന്ത്രി വ്യക്തമാക്കി.

ഗതാഗത കുരുക്ക് രൂക്ഷമായ നഗരത്തിലെ ചെറു പട്ടണങ്ങളെയും പ്രധാന സ്ഥലങ്ങളെയും ബന്ധിപ്പിച്ച് സബർബൻ റെയിൽവേ ശൃംഖല സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനൊപ്പം നഗര-ഗ്രാമ യാത്ര സുഗമമാക്കാനും സുരക്ഷിതമായ ഗതാഗത മാർഗം തുറക്കുന്നതിനും പദ്ധതി ഗുണം ചെയ്യും.

ബംഗളൂരു വിമാനത്താവളം, ഐ.ടി ഹബ്ബ്, വ്യാപാര കേന്ദ്രങ്ങൾ എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്നത് ഉത്പാദനം കൂട്ടാനും വലിയ സാമ്പത്തിക നേട്ടങ്ങൾക്കും വഴി വയ്ക്കും. ജോലി സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രാസമയം, ഇന്ധന ഉപയോഗം, മലിനീകരണം, അപകടങ്ങൾ എന്നിവ കുറയ്ക്കുന്നതിനും പദ്ധതി സഹായിക്കും. പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളിലെ ഭൂമിയ്ക്ക് വില വർധിക്കുന്നത് റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും വലിയ നേട്ടമാണ്.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

​“തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി ഫയൽ മാറ്റിമറിച്ചു;” നവകേരള യാത്രക്കേസ് അട്ടിമറിക്കാൻ നോക്കിയ മുൻ എഡിജിപിക്കെതിരെ എസ്ഐയുടെ മൊഴി!

​“തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി ഫയൽ മാറ്റിമറിച്ചു;” നവകേരള യാത്രക്കേസ് അട്ടിമറിക്കാൻ നോക്കിയ മുൻ...

മൂന്നാറിലെ ഗുണ്ടാവിളയാട്ടത്തിൽ വിട്ടുവീഴ്ചയില്ല; ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മന്ത്രി നേരിട്ടിറങ്ങുന്നു!

മൂന്നാറിലെ ഗുണ്ടാവിളയാട്ടത്തിൽ വിട്ടുവീഴ്ചയില്ല; ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മന്ത്രി നേരിട്ടിറങ്ങുന്നു! മൂന്നാർ:...

​കൈ മുറിഞ്ഞപ്പോൾ രക്തം ചുമരിൽ തേച്ചു; ഫോറൻസിക് സംഘത്തിന് വഴിത്തിരിവാകുന്ന തെളിവുകൾ; ഉള്ളൂരിലെ മോഷണത്തിന് പിന്നിൽ പരിചയസമ്പന്നനായ കള്ളൻ?

​കൈ മുറിഞ്ഞപ്പോൾ രക്തം ചുമരിൽ തേച്ചു; ഫോറൻസിക് സംഘത്തിന് വഴിത്തിരിവാകുന്ന തെളിവുകൾ; ഉള്ളൂരിലെ...

ആ കോടീശ്വരൻ ഇതാ! വിഷു ബമ്പർ ഒന്നാം സമ്മാനം ഈ നമ്പറിന്; 12 കോടി അടിച്ച ഭാഗ്യവാൻ ആര്?

ആ കോടീശ്വരൻ ഇതാ! വിഷു ബമ്പർ ഒന്നാം സമ്മാനം ഈ നമ്പറിന്;...

Related Articles

Popular Categories

spot_imgspot_img