web analytics

ഇൻഡിഗോ വിമാനത്തിൽ ശുചിമുറിയിൽ പോയ കുഞ്ഞിന്‍റെ മാല കാണാനില്ല; ജീവനക്കാരിക്കെതിരെ പരാതി

ബെംഗളൂരു: വിമാന യാത്രക്കിടെ അഞ്ചു വയസ്സുള്ള കുട്ടിയുടെ മാല മോഷ്ടിച്ചതായി പരാതി. ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരിയ്ക്കെതിരെയാണ് ആരോപണം. രണ്ടര പവന്‍റെ മാലയാണ് കാണാതായത്.

സംഭവത്തിൽ കുട്ടിയുടെ അമ്മ പ്രിയങ്ക മുഖർജിയാണ് പൊലീസിൽ പരാതി നൽകിയത്. ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ഫ്ലൈറ്റ് അറ്റൻഡന്‍റ് തന്‍റെ കുട്ടിയെ വാഷ്‌റൂമിൽ പോകാൻ സഹായിച്ചെന്നും തിരിച്ചുവന്നപ്പോൾ കുട്ടി ധരിച്ചിരുന്ന സ്വർണ മാല കാണാനില്ലായിരുന്നുവെന്നുമാണ് പരാതി.

  • Color: Grey, Material: Stainless Steel, Package Contents: 1 – Piece Glassy Thermosteel Water Bottle (1 Litre).
  • Double walled Vacuum insulated technology keeps beverages hot or cold for 24 hours, Inner copper coating for better temp…
  • It comes with a transparent plastic top lid, with a handle doubles as a cup, just press the button on the inner lid and …
₹1,034

പ്രിയങ്കയുടെ പരാതിയിൽ ഇൻഡിഗോ ഫ്ലൈറ്റ് അറ്റൻഡന്‍റായ അദിതി അശ്വിനി ശർമ്മയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പരാതിയിൽ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. അതേസമയം പരാതിയെ കുറിച്ച് അറിഞ്ഞെന്നും നിയമ നടപടികളുമായി ബന്ധപ്പെട്ട് പൂർണ പിന്തുണയും സഹകരണവും നൽകുമെന്നും ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു.

6ഇ 661 എന്ന ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു പരാതിക്കാരി. രണ്ട് മക്കൾ ഇവർക്ക് ഒപ്പമുണ്ടായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img