കളിച്ചുകൊണ്ടിരിക്കെ അലമാരയിൽ കുടുങ്ങി
അഹമ്മദാബാദ്: കളിച്ചുകൊണ്ടിരിക്കെ അലമാരയിൽ കുടുങ്ങി ശ്വാസംമുട്ടി ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം.
ഗുജറാത്ത് മെഹ്സാന ജില്ലയിലെ കാഡിയിൽ വെള്ളിയാഴ്ചയാണ് സംഭവം. മഹാരാഷ്ട്ര സ്വദേശികളായ തുഷാർഭായ് സൂര്യവൻഷി–സ്വാതിബെൻ ദമ്പതികളുടെ മകൾ ഐഷയാണ് മരിച്ചത്.
രാവിലെ പിതാവ് ജോലിക്ക് പോയ സമയത്ത്, മാതാവ് വസ്ത്രങ്ങൾ വയ്ക്കാനായി ടെറസിലേക്ക് പോയിരുന്നു.
ടിവി കാണുകയായിരുന്ന മകളെ പിന്നീട് കാണാതായതിനെത്തുടർന്ന് തിരച്ചിൽ നടത്തിയപ്പോൾ, വീട്ടിലെ തടി അലമാരയിൽ അബോധാവസ്ഥയിൽ ഇരിക്കുന്ന അവസ്ഥയിലാണ് കുട്ടിയെ കണ്ടെത്തിയത്.
അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കളിക്കിടെ പെൺകുട്ടി അലമാരയ്ക്കുള്ളിൽ കയറുകയും പാളികൾ അടഞ്ഞതോടെ ശ്വാസംമുട്ടി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികൾ വീടിനുള്ളിൽ ആയിരിക്കുമ്പോഴും മാതാപിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അഹമ്മദാബാദ്: കളിച്ചുകൊണ്ടിരിക്കെ അലമാരയിൽ കുടുങ്ങി. ശ്വാസംമുട്ടി ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം.
ഗുജറാത്ത് മെഹ്സാന ജില്ലയിലെ കാഡിയിൽ വെള്ളിയാഴ്ചയാണ് സംഭവം. മഹാരാഷ്ട്ര സ്വദേശികളായ തുഷാർഭായ് സൂര്യവൻഷി- സ്വാതിബെൻ ദമ്പതികളുടെ മകൾ ഐഷയാണ് മരിച്ചത്.
രാവിലെ പിതാവ് ജോലിക്ക് പോയിരുന്നു. കഴുകിയ തുണികൾ വിരിക്കാനായി മാതാവ് ടെറസിലേക്ക് പോകുമ്പോൾ ടിവി കാണുകയായിരുന്ന മകളെ അവർ തിരിച്ചെത്തിയപ്പോൾ കണ്ടില്ല.
വീട്ടിൽ എല്ലായിടത്തും നോക്കിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.
ഇതോടെ വീട്ടിലെ തടി അലമാര തുറന്നുനോക്കിയ മാതാവ് കണ്ടത് അതിനകത്ത് അബോധാവസ്ഥയിൽ ഇരിക്കുന്ന പെൺകുട്ടിയെയാണ്.
കുട്ടിയെ അയൽവാസികളുടെ സഹായത്തോടെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
കളിച്ചുകൊണ്ടിരിക്കെ പെൺകുട്ടി അലമാരയിൽ കയറുകയും പാളികൾ അടഞ്ഞതോടെ ശ്വാസംമുട്ടി മരിച്ചതാകാമെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികൾ വീടിനുള്ളിൽ ആയിരിക്കുമ്പോൾ പോലും മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് പൊലീസും പ്രാദേശിക അധികാരികളും ആവശ്യപ്പെട്ടു.
English Summary:
A seven-year-old girl died in Gujarat’s Mehsana district after getting trapped inside a wooden cupboard while playing. The child, Aisha, daughter of Tusharbhai and Swatiben Suryavanshi, was found unconscious by her mother and was rushed to a hospital, but doctors declared her dead. Police suspect she suffocated after accidentally locking herself inside. Authorities urged parents to stay vigilant even when children are indoors.









