ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ്; ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിൽ നടക്കും; ഔദ്യോ​ഗിക പ്രഖ്യാപനം നാളെ

ദുബായ്: അടുത്ത വർഷം പാകിസ്ഥാനിൽ നടക്കുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിൽ ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു വേദിയിൽ തന്നെ നടക്കുമെന്നു ഉറപ്പായി.

ഹൈബ്രിഡ് മോഡൽ പോരാട്ടമായിരിക്കും ചാംപ്യൻസ് ട്രോഫിയിൽ നടക്കുക. വ്യാഴാഴ്ച ഐസിസി അധ്യക്ഷനായി ചുമതലയേറ്റ ജയ് ഷാ മറ്റു രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡ് ഡയറക്ടർമാരുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് പുതിയ തീരുമാനം.

യുഎഇയിലായിരിക്കും ഇന്ത്യയുടെ പോരാട്ടങ്ങൾ നടക്കുക. ഔദ്യോ​ഗിക പ്രഖ്യാപനം നാളെ ദുബായിൽ വച്ച് നടക്കും. 2027 വരെ ഇത്തരത്തിൽ ഹൈബ്രിഡ് മോഡലിൽ തന്നെയായിരിക്കും മത്സരങ്ങൾ നടക്കുക.

ഇന്ത്യ പാകിസ്ഥാനിലേക്ക് പോകാറുണ്ടായിരുന്നില്ലെങ്കിലും ഇന്ത്യൻ മണ്ണിൽ പാകിസ്ഥാൻ കളിക്കാനെത്താറുണ്ടായിരുന്നു. എന്നാൽ ഇന്ത്യയിൽ അരങ്ങേറാനിരിക്കുന്ന ഐസിസി പോരാട്ടങ്ങളിൽ ഇനി പാകിസ്ഥാൻ എത്തില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യ വേദിയാകുന്ന ഏഷ്യാ കപ്പ്, വനിതാ ഏകദിന ലോകകപ്പ്, 2026ലെ പുരുഷ ടി20 ലോകകപ്പ് ടൂർണമെന്റുകളിൽ പാകിസ്ഥാൻ പങ്കെടുത്തേക്കില്ലെന്നാണ് റിപ്പോർട്ട്.

ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് പാകിസ്ഥാനു പുറമേ മറ്റൊരു വേദിയിൽ കൂടി നടത്താനുള്ള ഐസിസി നീക്കത്തോടു പാകിസ്ഥാൻ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

പിന്നീട് തുടർ ചർച്ചകൾക്കും സമ്മർദ്ദങ്ങൾക്കുമൊടുവിലാണ് പാകിസ്ഥാൻ വഴങ്ങിയത്. ഇതിനു പിന്നാലെയാണ് തീരുമാനം. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ബിസിസിഐ ഇന്ത്യൻ ടീമിനെ അയക്കേണ്ടതില്ലെന്ന കടുത്ത നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. കേന്ദ്ര സർക്കാരും ഇക്കാര്യത്തിൽ ബിസിസിഐ നിലപാടിനെ അനുകൂലിച്ചതോടെയാണ് പാകിസ്ഥാന് അയയേണ്ടി വന്നത്.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ ആശ്വാസ വാർത്ത: കിണറ്റിൽ വീണ കാട്ടാനയെ കിണറിടിച്ച് കരയ്ക്ക് കയറ്റി; ആന കാടുകയറി

ഒടുവിൽ ആ ആശ്വാസ വാർത്ത എത്തി. ജനവാസമേഖലയിലെ കിണറ്റിൽ വീണ കാട്ടാനയെ...

കഠിനംകുളം ആതിര കൊലപാതകം; പ്രതി പിടിയില്‍

പ്രതി ജോണ്‍സനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കോട്ടയം: കഠിനംകുളം ആതിര കൊലപാതകക്കേസിലെ...

48 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ അരവിന്ദ് കെജ്രിവാളിനെതിരെ നൂറ് കോടിയുടെ മാനനഷ്ടകേസ് നൽകും; മുന്നറിയിപ്പുമായി ബിജെപി സ്ഥാനാർത്ഥി

48 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ അരവിന്ദ് കെജ്രിവാളിനെതിരെ നൂറ് കോടിയുടെ മാനനഷ്ടകേസ്...

കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഉദ്യോ​ഗസ്ഥൻ പിടിയിൽ

കെട്ടിടങ്ങൾ പൊളിക്കുന്ന കരാറുകാരനോടാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത് കൊച്ചി: കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ...

ഓസ്കറിൽ വീണ്ടും നിരാശ; അന്തിമ പട്ടികയിൽ നിന്ന് ആടുജീവിതം പുറത്ത്

മികച്ച ചിത്രത്തിനുള്ള ഓസ്‌കറിനായി പത്ത് ചിത്രങ്ങളാണ് ഇടം നേടിയത് ഓസ്കർ പുരസ്‌കാരങ്ങൾക്കുള്ള അന്തിമ...

Other news

സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുമ്പോൾ വാക്‌സിൻ ക്ഷാമം; ഈ ജില്ലകളിൽ കിട്ടാക്കനി…!

വേനൽ തുടങ്ങിയതോടെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കാൻ തുടങ്ങി. ഈ...

ഓസ്കറിൽ വീണ്ടും നിരാശ; അന്തിമ പട്ടികയിൽ നിന്ന് ആടുജീവിതം പുറത്ത്

മികച്ച ചിത്രത്തിനുള്ള ഓസ്‌കറിനായി പത്ത് ചിത്രങ്ങളാണ് ഇടം നേടിയത് ഓസ്കർ പുരസ്‌കാരങ്ങൾക്കുള്ള അന്തിമ...

ചോക്ലേറ്റ് കമ്പനികൾ എട്ടിൻ്റെ പണി കൊടുത്തു; കൊക്കോ കർഷകരും വ്യാപാരികളും കുടുങ്ങി….!

മൊത്ത വ്യാപാരികൾ സംഭരിക്കാത്തതിനാൽ സംസ്ഥാനത്ത് കൊക്കോവില ഇടിയുന്നു. ജനുവരി ആദ്യ വാരം...

ഇടുക്കി കാഞ്ചിയാറിൽ തോട്ടത്തിൽ നിന്നും പച്ച ഏലക്കാ പറിച്ചു കടത്തി മോഷ്ടാക്കൾ

കാഞ്ചിയാറിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ നിന്നും 50 കിലോയോളം പച്ച ഏലക്കാ...

സുനിത വില്യംസ് ഇന്ന് വീണ്ടും സ്പേസ് വാക്ക് നടത്തും

ഏഴ് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന യാത്രിക സുനിത വില്യംസ്...

അനിയത്തിയുടെ വിവാഹത്തിനായി യുകെയിലേക്ക് തിരിച്ചെത്തിയത് ദിവസങ്ങൾക്ക് മുമ്പ്; അരുൺ വിൻസെൻ്റിൻ്റെ മരണവാർത്ത വിശ്വസിക്കാനാവാതെ ലണ്ടൻ മലയാളികൾ

ലണ്ടൻ/തൃശൂർ∙ യുകെയിലെ സ്വിണ്ടനിൽ കുടുംബമായി താമസിച്ചിരുന്ന യുവാവ്അന്തരിച്ചു. തൃശൂർ ഇരിങ്ങാലക്കുട പൂമംഗലം...
spot_img

Related Articles

Popular Categories

spot_imgspot_img