web analytics

തിരുവനന്തപുരത്ത് യുവാവിനെ ആക്രമിച്ച് ചെവി കടിച്ചു പറിച്ചെടുത്തു; അക്രമികളെ മുൻപരിചയമില്ലെന്ന് യുവാവ്

തിരുവനന്തപുരത്ത് യുവാവിനെ ആക്രമിച്ച് ചെവി കടിച്ചു പറിച്ചതായി പരാതി. തിരുവനന്തപുരം കാട്ടാക്കടയിൽ ആണ് സംഭവം. കാട്ടാക്കട അരുമാളൂർ സ്വദേശി ജയകൃഷ്ണന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ വൈകിട്ട് കുഴയ്ക്കാട് ക്ഷേത്രത്തിന് സമീപം ആണ് സംഭവം. സുഹൃത്തിനെ കാണാൻ പോയ ഇയാളെ സാമൂഹ്യവിരുദ്ധർ ആക്രമിക്കുകയായിരുന്നു .ബൈക്കിൽ പോകുകയായിരുന്ന ജയകൃഷ്ണനെ ബൈക്ക് തടഞ്ഞുനിർത്തിയാണ് സാമൂഹ്യ വിരുദ്ധർ ആക്രമിച്ചത്. ജയകൃഷ്ണന്റെ ചെവിയിൽ പതിനഞ്ചോളം തുന്നലുണ്ട്. . ജയകൃഷ്ണനെ ചവിട്ടിവീഴ്ത്തിയ ആക്രമികളിൽ ഒരാൾ ജയകൃഷ്ണന്റെ ദേഹത്ത് കയറിയിരുന്ന് ചെവി കടിച്ചുപറിക്കുകയായിരുന്നു. ജയകൃഷ്ണനും സുഹൃത്തും യാത്ര ചെയ്ത ബൈക്കും അക്രമികൾ നശിപ്പിച്ചു. ആക്രമികളെ മുൻപരിചയമില്ലെന്ന് ജയകൃഷ്ണൻ പറഞ്ഞു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

Also read; തൃശൂർ വെളപ്പായയിൽ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി; പ്രതി പിടിയിൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img