web analytics

ഏലം വില ഉയരുമോ ? എന്ന് മുതലാണ് ഇടിവുണ്ടാകുക ? വിദഗ്ദ്ധരുടെ വിലയിരുത്തൽ ഇങ്ങനെ:

നവംബർ രണ്ടാം വാരം മുതൽ ഏലയ്ക്ക് വില ഉയർന്നു തുടങ്ങിയിരുന്നു. എന്നാൽ ഒരാഴ്ചത്തെ ഉയർച്ചയ്ക്ക് ശേഷം ഏലം വിലയിൽ പ്രതീക്ഷക്ക് വിപരീതമായി ശനിയാഴ്ച്ചയും തിങ്കളാഴ്ച രാവിലെയും നേരിയ ഇടിവ് രേഖപ്പെടുത്തി. നവംബർ ആദ്യവാരം ശരാശരി 2200 ആയിരുന്ന ഏലയ്ക്കായയുടെ വില നവംബർ രണ്ടാം വാരം 2800-3000 രൂപവരെ എത്തിയിരുന്നു. Cardamom rate hike in kerala

എന്നാൽ ശനിയാഴ്ച നടത്തിയ ഇ- ലേലത്തിൽ ശരാശരി വില 2700 ൽ എത്തി. ഇത് ശരാശരി വില 3000 കടക്കുമെന്ന് പ്രതീക്ഷിച്ച ചെറുകിട വ്യാപാരികൾക്കും കർഷകർക്കും തിരിച്ചടിയായിരുന്നു. വ്യാപാരികൾക്ക് പ്രതീക്ഷ നൽകി തിങ്കളാഴ്ച വൈകീട്ട് വീണ്ടും വില ഉയർന്നു.

റംസാൻ മാസം ജി.സി.സി. രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ലക്ഷ്യമിട്ട് വൻകിട വ്യാപാരികൾ ഉയർന്ന അളവിൽ ഏലക്കായ സംഭരിച്ചതാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണം. ഉഷ്ണ തരംഗത്തിൽ എലച്ചെടികൾ ഉണങ്ങി നശിച്ചതും തുടർന്നുള്ള ശക്തമായ മഴയിൽ ചെടികൾക്ക് രോഗബാധയേറ്റതും മൂലം ഉത്പാദനം ഇടിഞ്ഞ സമയത്തെ സംഭരണമാണ് ഏലക്കായ വില കുതിക്കാന് കാരണമായത്.

എന്നാൽ പിന്നീട് വിലയിൽ ഉണ്ടായ ഇടിവ് താത്കാലികമാണെന്നാണ് വ്യാപാരികളുടെ വാദം. വിലയിലെ കുതിപ്പ് ഇടയ്ക്ക് നിന്നതിന് പിന്നിൽ ലേല കേന്ദ്രത്തിൽ നിലവാരം കുറഞ്ഞ കായ എത്തുന്നതാണ് കാരണമെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ ആറുമാസമായി ഹൈറേഞ്ചിൽ ഏലക്ക ഉത്പാദനം കുറഞ്ഞ അവസ്ഥയിലായിരുന്നു.

എന്നാൽ ഇരിപ്പ് കായ ( സംഭരിച്ച് വെച്ച ഏലക്കായ) വലിയ അളവിൽ വിപണിയിലെത്തിയതിനാൽ ഏലക്കായ വില ഉയർന്നിരുന്നില്ല. നിലവിൽ ഇരിപ്പ് കായ തീർന്നതും ഡിസംബർ വരെ കയറ്റുമതി ലക്ഷ്യമിട്ട് വൻകിടക്കാർ ഏലക്കായ സംഭരിക്കുന്നതും വില വീണ്ടും വർധിക്കാൻ കാരണമാകുമെന്ന് ലേല ഏജൻസികളും പറയുന്നു.

ഇത് ശരിവെച്ച് തിങ്കളാഴ്ച കൊക്കോ സ്‌പൈസസ് പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ ലേലത്തിൽ 2935 രൂപ ശരാശരി വില ലഭിച്ചു ഉയർന്ന വിലയായി 3319 രൂപയും ലഭിച്ചു. ജനുവരി മുതൽ ഏലക്കായ വിലയിലെ കുതിപ്പ് നിൽക്കുമെന്നാണ് ലേല ഏജൻസികളുടേയും കയറ്റുമതിക്കാരുടേയും വിസയിരുത്തൽ ഇക്കാലയളവിൽ കയറ്റുമതി കുറയും എന്നതാണ് കാരണം. എന്നാൽ വേനൽച്ചൂട് കഠിനമായി ഉത്പാദനം വീണ്ടും കുറഞ്ഞാൽ വില വർധിച്ചേക്കും.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

Related Articles

Popular Categories

spot_imgspot_img