മദ്യലഹരിയിൽ ഓടിച്ച കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചു കയറ്റി; ഡ്രൈവര്‍ക്കെതിരെ കേസ്

പാലക്കാട്: മദ്യലഹരിയിൽ കാർ ഓടിച്ച് അപകടമുണ്ടാക്കിയ യുവാവിനെതിരെ ചാലിശ്ശേരി പൊലീസ് കേസെടുത്തു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ആസിഫിനെതിരെയാണ് കേസെടുത്തത്. കൂറ്റനാട് വാവന്നൂർ ഹൈസ്കൂളിന് സമീപം ഞായറാഴ്ച രാത്രി ഏഴു മണിയോടെയാണ് അപകടമുണ്ടായത്.(car rammed into a private bus; Case against the driver)

കൂറ്റനാട് നിന്നും പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ എതിർ ദിശയിൽ നിന്നും വരികയായിരുന്ന സ്വകാര്യ യാത്രാബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടകരമായ രീതിയിൽ കാർ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറകിൽ വരികയായിരുന്ന വാഹന യാത്രക്കാർ പകർത്തിയിരുന്നു. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട ബസ് റോഡരികിലെ വീടിൻ്റെ പടിപ്പുരയും മതിലും ഇടിച്ച് തകർത്ത ശേഷമാണ് നിന്നത്. സംഭവ സമയത്ത് വീടിൻ്റെ മുറ്റത്ത് ആളുകൾ ഇല്ലാത്തതിനാല്‍ വൻ ദുരന്തം ഒഴിവായി.

അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർക്ക് നേരെയും ആസിഫ് തട്ടിക്കയറിയെന്നും നാട്ടുകാർ പറഞ്ഞു. കാർ ഡ്രൈവർക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനുൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തത്.

spot_imgspot_img
spot_imgspot_img

Latest news

നിക്കാഹ് കഴിഞ്ഞിട്ട് മൂന്നു ദിവസം, പതിനെട്ടുകാരി ജീവനൊടുക്കി; കൈ ഞരമ്പ് മുറിച്ച് ആൺസുഹൃത്ത്

പിതാവിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത് മലപ്പുറം: മലപ്പുറത്ത് പതിനെട്ടുകാരിയെ മരിച്ച നിലയിൽ...

300 രൂപകൊടുത്ത് വാങ്ങിയ ടീ ഷർട്ട് ഇട്ടുനോക്കി; യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി സുഹൃത്തുക്കൾ

ഞായറാഴ്ച വൈകീട്ടാണ് സംഭവം നാഗ്പുര്‍: പുതിയതായി വാങ്ങിയ ടീഷർട്ട് ഇട്ട് നോക്കിയതിന് യുവാവിനെ...

‘കബാലി’ നിർമാതാവ് കെ പി ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തി

ലഹരിക്കേസുമായി ബന്ധപ്പെട്ട് 2023ൽ ചൗധരിയെ അറസ്റ്റ് ചെയ്തിരുന്നു പനജി: തെലുങ്ക് സിനിമ നിർമാതാവ്...

മിഹിറിന്റെ മരണം; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ്

നിലവിൽ പ്രതിപ്പട്ടികയിൽ ആരെയും പോലീസ് ഉൾപ്പെടുത്തിയില്ല കൊച്ചി: തൃപ്പൂണിത്തുറയിലെ പതിനഞ്ചുകാരൻ മിഹിർ അഹമ്മദിന്റെ...

‘ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍നാണീം പൊരിച്ച കോഴീം തരണം’; ശങ്കുവിന്റെ ആവശ്യം അംഗീകരിക്കും

ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരമായി...

Other news

ചരിത്ര തീരുമാനവുമായി യു കെ; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് ഇനി നടക്കില്ല !

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് വർധിക്കുന്ന സാഹചര്യത്തിൽ...

വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചു, കുഞ്ഞിനെ ചവറ്റുകുട്ടയിൽ തള്ളി; ഒറ്റഫോൺ കോളിൽ എല്ലാം വെളിച്ചത്ത് !

ഗവ. കോളജ് ശുചിമുറിയിൽ വിദ്യാർഥിനി പ്രസവിച്ചു. പ്രസവിച്ചയുടനെ കുഞ്ഞിനെ ചവറ്റുകുട്ടയിൽ തള്ളി....

Related Articles

Popular Categories

spot_imgspot_img