web analytics

ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; യാത്രക്കാരായ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, അപകടം മാഹിക്ക് സമീപം

അഴിയൂർ: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് അപകടം. മാഹിക്ക് സമീപം അഴിയൂരിലാണ് സംഭവം. മലപ്പുറം കണ്ണന്തൊടി സ്വദേശി കെ.ടി. ഹാരിസിന്‍റെ ഉടമസ്ഥതയിലുള്ള എറ്റിയോസ് ലിവ കാറിനാണ് തീപിടിച്ചത്.(Car caught fire while driving near Mahi)

കുഞ്ഞിപ്പള്ളിക്കും അണ്ടിക്കമ്പനിക്കുമിടയിൽ ദേശീയപാതയിൽ തിങ്കളാഴ്ച വൈകീട്ട് ഏഴോടെയാണ് തീപിടുത്തമുണ്ടായത്. കണ്ണൂരിൽ നിന്ന് മലപ്പുറത്തേക്കുള്ള യാത്രയിലായിരുന്നു കുടുംബം. കാറിന്‍റെ ഹെഡ് ലൈറ്റ് പ്രവർത്തിക്കാത്തതിനെ തുടർന്ന് ഇവർ കുഞ്ഞിപ്പള്ളിയിൽ കാർ നിർത്തിയിടുകയായിരുന്നു.

ഈ സമയത്ത് ഇതുവഴി പോയ വടകര ഹൈവേ പൊലീസിന്‍റെ വാഹനം കൈ കാണിച്ച് നിർത്തി. അപ്പോഴാണ് കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ കാറിനുള്ളിലുണ്ടായിരുന്നവർ പുറത്തേക്കിറങ്ങി. പിന്നാലെ കാർ കത്തുകയായിരുന്നു. മാഹി ഫയർ ഫോഴ്സും ചോമ്പാല പൊലീസും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ് വരുന്നു!

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ്...

തെലങ്കാനയിൽ 2.5 ലക്ഷം, കേരളത്തിൽ 70,000! രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ എംഎൽഎമാരുടെ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോൾ

തെലങ്കാനയിൽ 2.5 ലക്ഷം, കേരളത്തിൽ 70,000! രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ എംഎൽഎമാരുടെ ശമ്പളവുമായി...

മെലോണിയുടെ മിഠായി പാക്കറ്റ് ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചുലച്ചപ്പോൾ! കമ്പനി മാറി നിക്ഷേപം നടത്തിയവർക്ക് സംഭവിച്ചത്

മെലോണിയുടെ മിഠായി പാക്കറ്റ് ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചുലച്ചപ്പോൾ! കമ്പനി മാറി...

Related Articles

Popular Categories

spot_imgspot_img