web analytics

‘ഒരു ചുക്കും ചുണ്ണാമ്പും ഇല്ല’…ചൂര വിവാദത്തിന് പിന്നാലെ ഇടതു മുന്നണിയെ പുലിവാല് പിടിപ്പിച്ച് സി. ദിവാകരൻ

‘ഒരു ചുക്കും ചുണ്ണാമ്പും ഇല്ല’…ചൂര വിവാദത്തിന് പിന്നാലെ ഇടതു മുന്നണിയെ പുലിവാല് പിടിപ്പിച്ച് സി. ദിവാകരൻ

തിരുവനന്തപുരം ∙ ഇഷ്ടപ്പെട്ട മീൻകറി ലഭിക്കാത്തതിനെ തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന കാലത്ത് പിണറായി വിജയൻ മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽ നിന്ന് ഊണു കഴിക്കാതെ മടങ്ങിയെന്ന വിവാദ പരാമർശത്തിന് പിന്നാലെ, ഇടതുസർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി സിപിഐ നേതാവ് സി. ദിവാകരൻ രംഗത്തെത്തി.

കേരളത്തിൽ വ്യവസായ സ്ഥാപനങ്ങളോ നിർമാണ കേന്ദ്രങ്ങളോ ആരംഭിക്കാൻ സർക്കാർ തയാറാകാത്തതാണ് യുവാക്കൾ വിദേശത്തേക്ക് ജോലി തേടി പോകാനുള്ള പ്രധാന കാരണമെന്ന് സി. ദിവാകരൻ ആരോപിച്ചു.

“ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ കേരളം ഒരു ചെറിയ പഞ്ചായത്തുപോലെയാണ്. ഇവിടെ ഒരു ഹെവി ഇൻഡസ്ട്രിയുമില്ല, ഉൽപാദനവും മാനുഫാക്ചറിങ്ങും നടക്കുന്നില്ല.

കാറോ ബൈക്കോ ഹെവി മെഷിനറിയോ നിർമ്മിക്കുന്ന ഒരു ഫാക്ടറി പോലും ഇതുവരെ കേരളത്തിൽ വന്നിട്ടില്ല. അതിനാലാണ് യുവാക്കൾ പാസ്‌പോർട്ട് സംഘടിപ്പിച്ച് പണം കൊടുത്ത് നാടുവിടുന്നത്.

ഫാക്ടറികളും നിർമാണ മേഖലയും ഇവിടെ കൊണ്ടുവരേണ്ട ഉത്തരവാദിത്വം സർക്കാരിനല്ലേ?” – സി. ദിവാകരൻ ചോദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ കോളജ് പഠനകാലത്ത് അമ്മ ഉണ്ടാക്കി കൊടുത്ത ചെറിയ ഒറോട്ടി കഴിച്ചാണ് വിശപ്പടക്കിയിരുന്നതെന്ന് പൊതുപരിപാടിയിൽ പറഞ്ഞത് സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് സി. ദിവാകരന്റെ മീൻകറി പരാമർശവും വീണ്ടും ചർച്ചയായത്.

പിണറായി വിജയൻ ചൂരക്കറി കഴിക്കാൻ തയ്യാറാകാതിരുന്നതിനാൽ, അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി എം. സത്യനേശൻ പുലർച്ചെ പാളയം മാർക്കറ്റിൽ പോയി വലിയ നെയ്മീൻ വാങ്ങി പാറശാലയിൽ എത്തിച്ച് കറി വെച്ച് നൽകിയതോടെയാണ് പിണറായി വിജയൻ സന്തുഷ്ടനായതെന്നും സി. ദിവാകരൻ പറഞ്ഞു.

English Summary

CPI leader C. Divakaran has once again put the Left government under pressure with sharp criticism, following his controversial remarks about Chief Minister Pinarayi Vijayan leaving a meal unfinished over a fish curry issue in the past. Divakaran alleged that the lack of factories, manufacturing units, and heavy industries in Kerala is forcing young people to migrate abroad in search of jobs. He questioned the government’s responsibility in attracting industrial and manufacturing investments to the state. His comments resurfaced amid discussions triggered by Pinarayi Vijayan’s recent remarks about his student life struggles, reigniting political debate in Kerala.

c-divakaran-criticises-kerala-government-industrial-policy-pinarayi-remarks

C Divakaran, CPI, Pinarayi Vijayan, Left Government, Kerala Politics, Industrial Development, Youth Migration, Political Controversy, CPM, Kerala News

spot_imgspot_img
spot_imgspot_img

Latest news

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

വിജയം, ലാഭം, നല്ല കൂടിക്കാഴ്ചകൾ; ഇന്നത്തെ നക്ഷത്രഫലം

വിജയം, ലാഭം, നല്ല കൂടിക്കാഴ്ചകൾ; ഇന്നത്തെ നക്ഷത്രഫലം ഏപ്രിൽ 15, 2026: ഇന്നത്തെ...

കേരളം കത്തുന്നു! 12 ജില്ലകളിൽ തീവ്രതാപമുന്നറിയിപ്പ്; പാലക്കാട് 40 ഡിഗ്രി കടക്കും; ജാഗ്രത പാലിച്ചില്ലെങ്കിൽ അപകടം

തിരുവനന്തപുരം: വരാനിരിക്കുന്ന ദിവസങ്ങളിൽ കേരളം അക്ഷരാർത്ഥത്തിൽ ഒരു തീച്ചൂളയായി മാറും. സംസ്ഥാനത്ത്...

നിതിൻ രാജ് മരണം; ഡോ. എസ്.കെ. റാമിനെ പുറത്താക്കാൻ കോളേജ് മാനേജ്‌മെന്റ് തീരുമാനം

നിതിൻ രാജ് മരണം; ഡോ. എസ്.കെ. റാമിനെ പുറത്താക്കാൻ കോളേജ് മാനേജ്‌മെന്റ്...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

ആലത്തൂരിൽ നൊമ്പരമായി പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണം; ഭർത്താവ് കുടുങ്ങിയത് നിർണ്ണായക മൊഴിയിൽ

പാലക്കാട്: വിവാഹം കഴിഞ്ഞ് ഒരു വർഷം തികയാൻ ദിവസങ്ങൾ ബാക്കി നിൽക്കെ,...

ചുട്ടുപൊള്ളി കേരളം; റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപഭോഗം!

ചുട്ടുപൊള്ളി കേരളം; റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപഭോഗം! സംസ്ഥാനത്ത് ചൂട് ശക്തമായതോടെ വൈദ്യുതി...

Related Articles

Popular Categories

spot_imgspot_img