ഭീംതാല്‍: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക്ക് മറിഞ്ഞ് അപകടം. നാലുപേർ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ഭീംതാല്‍ ടൗണിന് സമീപമാണ് അപകടമുണ്ടായത്.(Bus overturns in Uttarakhand; Four dead, many injured)
അല്‍മോറയില്‍ നിന്ന് ഹല്‍ദ്വാനിയിലേക്ക് സഞ്ചരിച്ചിരുന്ന ബസ് ഭീംതാലിന് സമീപം 1500 അടി താഴ്ചയുള്ള തോട്ടിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ് എന്നാണ് വിവരം. പോലീസും എസ്ഡിആര്‍എഫ് സംഘവും അഗ്നിശമനസേനാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
സംഭവത്തില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അനുശോചനം രേഖപ്പെടുത്തി.