web analytics

ലഹരിമുക്ത കേന്ദ്രത്തിൽ എത്തിയ യുവാവിന് ക്രൂരപീഡനം..! വലിച്ചിഴച്ച്‌ ക്രൂരമായി മർദ്ദിച്ചു

ലഹരിമുക്ത കേന്ദ്രത്തിൽ എത്തിയ യുവാവിന് ക്രൂര പീഡനം. ബെംഗളൂരു നെലമംഗലയിലെ സ്വകാര്യ പുനരധിവാസ കേന്ദ്രത്തിലാണ്‌ അന്തേവാസിയെ വലിച്ചിഴച്ച്‌ ക്രൂരമർദ്ദനം നടത്തിയത്. അന്വേഷണത്തിൽ ഉടമ വാളുകൊണ്ട് കേക്ക് മുറിക്കുന്ന ഫോട്ടോ പൊലീസ് കണ്ടെത്തി.

കേസിന്റെ ഭാ​ഗമായി അന്വേഷണ സംഘം ലഹരിമുക്ത കേന്ദ്രത്തിൽ റെയ്ഡ് നടത്തി.
ഉടമയക്കെതിരെ ആയുധ നിയമ പ്രകാരവും കേസെടുത്തു. സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്ത് സ്ഥാപന ഉടമയുടേയും സഹായിയുടേയും അറസ്റ്റ് രേഖപ്പെടുത്തി.

ദുഖവെള്ളിക്ക് മുമ്പേ ക്രൈസ്‌തവരെ കുരിശിൻ്റെ വഴിയിലിറക്കി…കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ദീപിക

കൊച്ചി: കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ കടുത്ത വിമർശനവുമായി ദീപിക മുഖപ്രസംഗം. ദുഖവെള്ളിക്ക് മുമ്പേ ക്രൈസ്‌തവരെ കുരിശിൻ്റെ വഴിയിലിറക്കി എന്ന വിമർശനമാണ് മുഖപ്രസം​ഗത്തിൽ ഉന്നയിച്ചിരിക്കുന്നത്. ഡൽഹിയിൽ കുരിശിൻറെ വഴി വിലക്കിയതും ഇടുക്കി തൊടുപുഴ തൊമ്മൻ കുത്തിൽ കുരിശടി തകർത്ത സംഭവവും ക്രൈസ്തവരെ വേദനിപ്പിക്കുന്നതാണെന്ന് ദീപികയുടെ മുഖപ്രസംഗത്തിൽ പറയുന്നു.

‘ദുഖവെള്ളിക്ക് മുമ്പേ പീഡാനുഭവം’ എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിലാണ് ഇരു സർക്കാരുകളും ക്രൈസ്തവരെ ദുഖവെള്ളിക്ക് മുൻപേ കുരിശിൻറെ വഴിയിലിറക്കി എന്ന് കുറ്റപ്പെടുത്തലുകളുള്ളത്.

ക്രൈസ്തവരുടെ പ്രതികരണ രീതി ബലഹീനതയായി കരുതേണ്ടതില്ലെന്ന് ഇരു സർക്കാരുകൾക്കും ദീപിക മുഖപ്രസം​ഗത്തിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഭരിക്കുന്നവർക്കില്ലാത്ത മതേതരത്വം ഉദ്യോഗസ്ഥർക്കുണ്ടാകില്ലെന്നും കേന്ദ്രത്തിലും കേരളത്തിലും അതാണ് സംഭവിക്കുന്നതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

അതേസമയം മതപരിവർത്തനമാരോപിച്ച് കേസ് എടുത്തവരും കുരിശൊടിച്ചവരും അധികാരത്തിമിർപ്പിലാണെന്നും കടുത്ത വിമർശനമുണ്ട്. കൈവശ ഭൂമിയിലെ കുരിശു തകർക്കൽ സർക്കാരിൻറെ അനുമതിയില്ലാതെ നടക്കില്ല. ഡൽഹിയിലെ കുരിശിൻറെ വഴി തടഞ്ഞതിനെതിരെ പ്രതിഷേധിച്ചവരാണ് തൊമ്മൻകുത്തിൽ കുരിശടി തകർത്തതെന്നും ദീപിക മുഖപ്രസംഗത്തിൽ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

Other news

‘വൈറൽ സുന്ദരി’ മോണലിസയുടെ കേരളത്തിലെ വിവാഹം: മുഖ്യമന്ത്രിക്ക് പരാതിയുമായി പിതാവ്; തട്ടിക്കൊണ്ടുപോയി മതം മാറ്റാൻ ശ്രമമെന്ന് ആരോപണം

മോണലിസയുടെ കേരളത്തിലെ വിവാഹം: മുഖ്യമന്ത്രിക്ക് പരാതിയുമായി പിതാവ് കുംഭമേളയിലെ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ...

ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം

ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം തിരുവനന്തപുരം: ഇന്നത്തെ ദിവസം ചില...

കഴക്കൂട്ടത്ത് വീട് കത്തിനശിച്ചു; വയോധിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഉറങ്ങിക്കിടന്ന റാബിയത് ബീവിയെ രക്ഷിച്ചത് അയൽക്കാരൻ

കഴക്കൂട്ടത്ത് വീട് കത്തിനശിച്ചു; വയോധിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് തിരുവനന്തപുരം കഴക്കൂട്ടത്ത് പുലർച്ചെയുണ്ടായ അതിഭീകരമായ...

വാളയാറിലും പന്നിയങ്കരയിലും ടോൾ നിരക്ക് കൂടുന്നു: പുതിയ മാറ്റങ്ങൾ അറിയാം

പാലക്കാട്: ദേശീയപാതയിലൂടെയുള്ള യാത്ര ഇനി സാധാരണക്കാരുടെ പോക്കറ്റ് ചോർത്തും. പാലക്കാട് ജില്ലയിലെ...

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല; രാജ്യസഭയിലേക്ക് വിളിച്ചാൽ റെഡി; ഐ.എം. വിജയൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല; രാജ്യസഭയിലേക്ക് വിളിച്ചാൽ റെഡി; ഐ.എം. വിജയൻ തിരുവനന്തപുരം: സജീവ...

Related Articles

Popular Categories

spot_imgspot_img