web analytics

പടക്കക്കടയുടെ ലൈസൻസ് പുതുക്കാൻ 3000 രൂപ കൈക്കൂലി; തഹസിൽദാറെ കൈയോടെ പൊക്കി വിജിലൻസ്

കണ്ണൂർ: വീട്ടിൽ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാറെ പിടികൂടി വിജിലൻസ്. കണ്ണൂർ തഹസീൽദാർ സുരേഷ് ചന്ദ്രബോസാണ് പിടിയിലായത്. പടക്കകടയുടെ ലൈസൻസ് പുതുക്കാനാണ് സുരേഷ് കൈക്കൂലി വാങ്ങിയത്.

കല്യാശ്ശേരിയിലെ വീട്ടിൽവെച്ച് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സ്ഥലത്തെത്തിയത്. തഹസിൽദാർ കൈക്കൂലി ആവശ്യപ്പെട്ടത് പടക്കക്കട ഉടമ വിജിലൻസിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് വിജിലൻസിന്റെ നിർദേശപ്രകാരം തഹസിൽദാരുടെ വീട്ടിലെത്തി പണം നൽകിയതിന് പിന്നാലെ ഉദ്യോഗസ്ഥർ എത്തി. പരിശോധനയിൽ പണം കൈപ്പറ്റിയതായി തെളിഞ്ഞതോടെ സുരേഷിനെ അറസ്റ്റ് ചെയ്തു.

തിരുവനന്തപുരത്ത് സഹകരണ സംഘം ജീവനക്കാരന് സൂര്യാഘാതമേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന് സൂര്യാഘാതമേറ്റു. വെങ്ങാനൂരിലാണ് സംഭവം. പട്ടികജാതി സർവീസ് സഹകരണ സംഘം ജീവനക്കാരനായ വിഴിഞ്ഞം കല്ലുവെട്ടാൻകുഴി സ്വദേശി വിജിലാലിനാണ് (37) സൂര്യാഘാതമേറ്റത്. ഇയാളുടെ മുതുകിന്‍റെ ഭാഗത്താണ് പൊള്ളലേറ്റത്.

ഉച്ചയ്ക്ക് ഒരു മണിയോടെ ജോലിക്കിടെ പുറത്തേക്കിറങ്ങിയപ്പോഴാണ് അവശത തോന്നിയതെന്ന് വിജിലാൽ പറഞ്ഞു. ശരീരത്തിന്‍റെ പുറം ഭാഗത്ത് വലിയ ചൂട് അനുഭവപ്പെടും തലചുറ്റലുമുണ്ടായി.

ഉടൻ തന്നെ സംഘം അധികൃതരുടെ സഹായത്തോടെ ആശുപത്രി ചികിത്സ തേടി. തുടർന്ന് ഡോക്‌ടർമാരാണ് സൂര്യാഘാതമാണെന്ന് സ്ഥിരീകരിച്ചത്. ചികിത്സയ്ക്ക് ശേഷം വിജിലാലിന് വിശ്രമം നിർദേശിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

Other news

‘മടുത്തമ്മേ, അവി‌ടെ ജയില് പോലെയാണെന്ന് മോള് പറഞ്ഞിരുന്നു, എന്റെ കു‌‌ട്ടി അങ്ങനെ ചെയ്യില്ല’

'മടുത്തമ്മേ, അവി‌ടെ ജയില് പോലെയാണെന്ന് മോള് പറഞ്ഞിരുന്നു, എന്റെ കു‌‌ട്ടി അങ്ങനെ...

എയർ ടാക്സി ഈവർഷം തന്നെ, ഒപ്പം നിരത്ത് കീഴടക്കി ഡ്രൈവറില്ലാ കാറും; ദുബായ് ഹൈടെക്ക് യുഗത്തിലേക്ക്

എയർ ടാക്സി ഈവർഷം; നിരത്ത് കീഴടക്കി ഡ്രൈവറില്ലാ കാറും; ദുബായ് ഹൈടെക്ക്...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

കൂട്ടുകാർക്കൊപ്പം കുളത്തിൽ ഇറങ്ങിയ ഏഴാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു

കൂട്ടുകാർക്കൊപ്പം കുളത്തിൽ ഇറങ്ങിയ ഏഴാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുളത്തിൽ...

വിഴിഞ്ഞം തുറമുഖം; രണ്ടാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം ജനുവരി 24 ന്

തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം...

Related Articles

Popular Categories

spot_imgspot_img