കാട്ടാനയാക്രമണം കെട്ടിച്ചമച്ച കഥയോ..? അന്വേഷണം

സ്ത്രീ മരിച്ച സംഭവത്തിൽ വഴിത്തിരിവ്

പീരുമേട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. പോസ്റ്റ് മോർട്ടത്തിൻ്റെ പ്രാഥമിക റിപ്പോർട്ടിലാണ് മരണകാരണം കാട്ടാന ആക്രമണം അല്ലെന്ന് സൂചന നൽകുന്നത്.

പീരുമേട് തോട്ടാപ്പുര സ്വദേശി സീത (42) ആണ് കാട്ടാന ആക്രമണത്തിൽ മരിച്ചതായി ഭർത്താവും മക്കളും പുറംലോകത്തെ അറിയിച്ചത്.

സീതയുടെ ഭർത്താവ് ബിനു (48) വിന് ആനയുടെ അക്രമണത്തിൽ പരിക്കേറ്റതായുമാണ് പുറം ലോകം അറിഞ്ഞത്.

പിറന്നാൾ ദിനത്തിൽ 18 വയസ്സുകാരിക്ക് ദാരുണാന്ത്യം

ഒപ്പമുണ്ടായിരുന്ന ഇവരുടെ രണ്ടു മക്കൾ ഓടിമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപെട്ടു വെന്നായിരുന്നു വിശദീകരണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

കാട്ടുപത്രി, പുളി, തേൻ തുടങ്ങിയ വനവിഭവങ്ങൾ ശേഖരിക്കാനാണ് ഇവർ നാലുപേരും കാടിനുള്ളിലേക്ക് പോയത്.

രാവിലെ ഒൻപതു മണിയോടെ ഇവർ ഇവരുടെ വാസ സ്ഥലമായ തോട്ടാപ്പുരയിൽ നിന്നും പോയിരുന്നു.

ഒരു മണിക്ക് ശേഷം ബന്ധുക്കൾക്ക് ബിനുവിന്റെ മക്കൾ ഫോൺ വിളിച്ചാണ് അപകട വിവരം അറിയിച്ചത്.

ബിനു വനം വകുപ്പിന്റെ താത്കാലിക ജീവനക്കാരനാണ്. ഇയാൾ സംഭവം വനപാലകരെയും അറിയിച്ചു.

തുടർന്ന് ബന്ധുക്കളും വനപാലകരും കാടിനുള്ളിൽ പോയാണ് പരിക്കേറ്റ ഇരുവരെയും പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

ആശുപത്രിയിൽ എത്തിച്ച ശേഷമാണ് സീത മരിച്ചത്. പരിക്കേറ്റ ബിനുവിനെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചിരുന്നു.

ഗാന്ധിജിയുടെ പേരക്കുട്ടിയുടെ മകൾ ജയിലിൽ

ന്യൂഡൽഹി: സത്യത്തിനും നീതിക്കും വേണ്ടി തന്റെ ജീവിതം സമർപ്പിച്ച രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ കുടുംബാംഗം തട്ടിപ്പ് കേസിൽ പിടിക്കപ്പെട്ട് ജയിലിലായത് ഞെട്ടലോടെയാണ് ലോകം കേട്ടത്.

ദിവസങ്ങൾക്ക് മുമ്പാണ് ഗാന്ധിജിയുടെ പേരക്കുട്ടിയുടെ മകൾ മൂന്നേകാൽ കോടിയുടെ തട്ടിപ്പുകേസിൽ ശിക്ഷിക്കപ്പെട്ട് സൗത്ത് ആഫ്രിക്കൻ ജയിലിലായത്.

ബാങ്കിൻ്റെ വ്യാജരേഖകൾ ചമച്ചത് അടക്കം ഗുരുതര കുറ്റങ്ങളാണ് ആഷിഷ് ലത റാംഗോബിൻ്റെ പേരിൽ ചാർത്തിയിരിക്കുന്നത്…Read More

പാലക്കാട് ചർച്ചയായ പെട്ടി വിവാദം നിലമ്പൂരിലും

പാലക്കാട് ചർച്ചയായ പെട്ടി വിവാദം നിലമ്പൂരിലും. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ.ഫിറോസ് എന്നിവർ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് നിർത്തി പോലീസ് പരിശോധിച്ചെന്നാണ് വിവരം.

ഇന്നലെ രാത്രി വൈകിയായിരുന്നു ഈ പരിശോധന നടന്നത്. ഷാഫിയുടെ കാറിലായിരുന്നു ഇവർ യാത്ര ചെയ്തിരുന്നത്. ഷാഫിയുടെയും രാഹുലിന്റെയും പെട്ടികൾ പോലീസ് തുറന്ന് പരിശോധിച്ചു.

എന്നാൽ വസ്ത്രങ്ങളും പുസ്തകങ്ങളും മാത്രമാണ് പെട്ടിയിലുണ്ടായിരുന്നത്. പിന്നാലെ പോലീസുമായി നേതാക്കൾ തർക്കിക്കുകയും ചെയ്തു. പോലീസ് സിപിഎമ്മിന് വേണ്ടി വേഷം കെട്ടുകയാണെന്നും യുവനേതാക്കൾ ആരോപിച്ചു.

പാലക്കാട് ഉപതെരഞ്ഞെടുപ്പിലും ട്രോളി വിവാദം

നേരത്തെ പാലക്കാട് ഉപതെരഞ്ഞെടുപ്പിലും ട്രോളി വിവാദം ഉയർന്നിരുന്നു. പാലക്കാട്ടെ കള്ളപ്പണ ആരോപണത്തിൽ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ സിപിഎം പുറത്തുവിട്ടിരുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ തന്റേതെന്ന് പറയുന്ന നീല ട്രോളി ബാഗുമായി ഫെനി മറ്റൊരുവാഹനത്തിൽ ഹോട്ടലിന് പുറത്തിറങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തു വിട്ടത്.

നവംബർ 5ന് രാത്രി 10 മുതൽ 11.30 വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്.

കെപിഎം ഹോട്ടലിൽ നിന്ന് ബാഗുമായി പുറത്തേക്ക് വന്ന ഫെനി വെള്ള നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റ വാഹനത്തിലാണ് ബാഗ് കയറ്റുന്നത്. ഈ സമയം രാഹുൽ മാങ്കൂട്ടത്തിലും വാഹനത്തിനടുത്തുണ്ട്.

എന്നാൽ ഇതേബാഗുമായി ഫെനി വീണ്ടും ഹോട്ടലിനകത്തേക്ക് പോയി. പിന്നീട് മറ്റൊരു ബാഗുമായി തിരിച്ചു വരികയും വീണ്ടും ഇന്നോവ ക്രിസ്റ്റ കാറിൽ കയറി.

ശേഷം രാഹുൽ മാങ്കൂട്ടത്തിൽ ഗ്രേ കളറുള്ള ഇന്നോവ കാറിൽ പോകുന്നതും ദൃശ്യങ്ങളിൽ കാണാം.

Summary: A twist has emerged in the case of the tribal woman’s death allegedly caused by a wild elephant attack in Peerumedu. The preliminary post-mortem report indicates that the cause of death may not have been the elephant attack.

spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

പുതു തലമുറയെ കാളവണ്ടി യുഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി ഇടുക്കിയിലൊരു കർഷകൻ

പുതു തലമുറയെ കാളവണ്ടി യുഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി ഇടുക്കിയിലൊരു കർഷകൻ കട്ടപ്പന: ആധുനിക...

ഇനി വരാനിരിക്കുന്നത് ഹൈഡ്രജൻ ട്രെയിനുകളുടെ കാലമായിരിക്കും; പരീക്ഷണ ഓട്ടം വിജയം

ഇനി വരാനിരിക്കുന്നത് ഹൈഡ്രജൻ ട്രെയിനുകളുടെ കാലമായിരിക്കും; പരീക്ഷണ ഓട്ടം വിജയം ന്യൂഡൽഹി: രാജ്യത്തെ...

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി തൃശൂർ: കനത്ത മഴ...

ദീപാവലി കളറാക്കാൻ കാറ് വാങ്ങാം; ജിഎസ്ടി നിരക്ക് കുറയ്ക്കാൻ കേന്ദ്രം; വരാനിരിക്കുന്നത് വൻ വിലക്കുറവ്

ദീപാവലി കളറാക്കാൻ കാറ് വാങ്ങാം; ജിഎസ്ടി നിരക്ക് കുറയ്ക്കാൻ കേന്ദ്രം; വരാനിരിക്കുന്നത്...

സ്കൂള്‍ വാൻ കുഴിയിലേക്ക് വീണു

സ്കൂള്‍ വാൻ കുഴിയിലേക്ക് വീണു തിരുവനന്തപുരം: സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക്...

Related Articles

Popular Categories

spot_imgspot_img