web analytics

യോഗിയെ ബോംബിട്ട് വധിക്കും; അജ്ഞാതന്റെ ഭീഷണിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി സന്ദേശം. ‘മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബോംബ് ഉപയോഗിച്ച് വധിക്കുമെന്ന്’ ആണ് ഭീഷണി വന്നത്. പൊലീസ് ഉദ്യോഗസ്ഥൻ പേരും മറ്റ് വിവരങ്ങളും ചോദിച്ച ഉടനെ ഫോൺ കട്ടാക്കി. നേരത്തെയും യോഗി ആദിത്യനാഥിനെതിരെ ഭീഷണി ഉയർന്നിട്ടുണ്ട്.

കഴിഞ്ഞദിവസം രാത്രിയാണ് പൊലീസ് കൺട്രോൾ റൂമിന്റെ സെക്യൂരിറ്റി ഹെഡ്ക്വാർട്ടേഴ്‌സിലേക്ക് ഭീഷണി ഫോൺ കാൾ വന്നത്. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ലഖ്നൗ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭീഷണി സന്ദേശം മുഴക്കിയയാളുടെ മൊബൈൽ നമ്പർ പൊലീസ് നിരീക്ഷണ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തിയിട്ടുണ്ട്.

ഫോണെടുത്ത ഹെഡ് കോൺസ്റ്റബിൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. യുവാവാണ് ഫോൺ വിളിച്ചതെന്നാണ് പൊലീസ് പറഞ്ഞു. പ്രതിയെ കണ്ടെത്താന്‍ നാല് സംഘങ്ങളായായി അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

 

Read Also: തെരുവ് നായ്ക്കൾ കാൽനട യാത്രക്കാർക്ക് ഭീഷണി, ഭക്ഷണം നൽകുന്നവർ ശ്രദ്ധിക്കണമെന്ന് ഡൽഹി ഹൈക്കോടതി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img