ബ്ലൂബെറി ലൈം കേക്ക് വിത് ലൈം ഫ്രോസ്റ്റിങ്

 

വേറിട്ട രുചി വൈവിധ്യങ്ങള്‍ പരീക്ഷിക്കുന്ന വായനക്കാര്‍ക്കായി ഇത്തവണ പരിചയപ്പെടുത്തുന്നത് ബ്ലൂബെറി ലൈം കേക്ക് വിത് ലൈം ഫ്രോസ്റ്റിങ് ആണ്. ഇത് കുട്ടികള്‍ക്ക് ഒരുപാട് ഇഷ്ടമാകും..

ആവശ്യമായ സാധനങ്ങള്‍

1. മൈദ – ഒന്നരക്കപ്പ്

പഞ്ചസാര – മുക്കാല്‍ കപ്പ്

കോണ്‍ഫ്‌ളോര്‍ – അര വലിയ സ്പൂണ്‍

ബേക്കിങ് പൗഡര്‍ – ഒരു ചെറിയ സ്പൂണ്‍

ബേക്കിങ് സോഡ – കാല്‍ ചെറിയ സ്പൂണ്‍

ഉപ്പ് – കാല്‍ ചെറിയ സ്പൂണ്‍

2. ഉപ്പില്ലാത്ത വെണ്ണ മൃദുവാക്കിയത് – കാല്‍ കപ്പ്

3. എണ്ണ – കാല്‍ കപ്പ്

4. മോര് – ആറു വലിയ സ്പൂണ്‍

നാരങ്ങാത്തൊലി ചുരണ്ടിയത് – അര വലിയ സ്പൂണ്‍

നാരങ്ങാനീര് – 30 മില്ലി

മുട്ട – രണ്ട്

വനില എസ്സന്‍സ് – അര ചെറിയ സ്പൂണ്‍

5. ബ്ലൂബെറി – ഒന്നേകാല്‍ കപ്പ്

ലൈം കേര്‍ഡ് ഫ്രോസ്റ്റിങ്ങിന്

6. മുട്ടമഞ്ഞ – രണ്ട്

പഞ്ചസാര – ഒരു വലിയ സ്പൂണ്‍

നാരങ്ങ പിഴിഞ്ഞത് – രണ്ടു വലിയ സ്പൂണ്‍ + രണ്ടു ചെറിയ സ്പൂണ്‍

ഉപ്പ് – ഒരു നുള്ള്

7. ഉപ്പില്ലാത്ത വെണ്ണ കഷണങ്ങളാക്കിയത് – രണ്ടു വലിയ സ്പൂണ്‍

8. ഉപ്പില്ലാത്ത വെണ്ണ മൃദുവാക്കിയത് – അരക്കപ്പ്

9. ഐസിങ് ഷുഗര്‍ – ഒന്നരക്കപ്പ്

10. ബ്ലൂബെറി, നാരങ്ങാക്കഷണങ്ങള്‍ – അലങ്കരിക്കാന്‍

 

പാകം ചെയ്യുന്ന വിധം

അവ്ന്‍ 1800Cല്‍ ചൂടാക്കിയിടുക.

എട്ടിഞ്ചു വലുപ്പമുള്ള കേക്ക് പാനിന്റ അടിയിലും വശങ്ങളിലും വെണ്ണ പുരട്ടി മൈദ തൂവി വയ്ക്കുക.

ഒരു വലിയ ബൗളില്‍ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കണം.

ഓരോ വലിയ സ്പൂണ്‍ വീതം വെണ്ണ ഇതില്‍ ചേര്‍ത്ത് ഇലക്ട്രിക് മിക്‌സര്‍ കൊണ്ട് അടിക്കുക. മണല്‍ പരുവമാകുമ്പോള്‍ സ്പീഡ് കുറച്ച് എണ്ണ കുറേശ്ശെ ചേര്‍ത്തടിക്കണം.

ഇതിലേക്ക് നാലാമത്തെ ചേരുവ അടിച്ചു യോജിപ്പിച്ചതു നൂലു പോലെ ഒഴിച്ച് അടിച്ചു മയപ്പെടുത്തുക.

ഇതിലേക്കു ബ്ലൂബെറി ചേര്‍ത്തു യോജിപ്പിക്കണം.

ഈ മാവ് തയാറാക്കിയ കേക്ക് ടിന്നില്‍ ഒഴിച്ച് ചൂടാക്കിയിട്ടിരിക്കുന്ന അവ്‌നില്‍ വച്ച് 35-40 മിനിറ്റ് ബേക്ക് ചെയ്യുക. നടുവില്‍ ഒരു ടൂത്പിക്ക് കൊണ്ടു കുത്തിയാല്‍ അതിലൊന്നും പറ്റിപ്പിടിക്കാത്തതാണു പാകം.

കേക്ക്പാന്‍ പുറത്തെടുത്തു 15 മിനിറ്റ് വച്ച ശേഷം, ടിന്നില്‍ നിന്നു പുറത്തെടുത്ത് ഒരു വയര്‍റാക്കിലാക്കി വയ്ക്കുക. നന്നായി ചൂടാറിയ ശേഷം മാത്രം ഫ്രോസ്റ്റിങ് ചെയ്യുക.

ലൈം കേര്‍ഡ് ഫ്രോസ്റ്റിങ് തയാറാക്കാന്‍ ഒരു സോസ്പാനില്‍ ആറാമത്തെ ചേരുവ യോജിപ്പിച്ച ശേഷം വെണ്ണ ചേര്‍ത്തു ചെറുതീയില്‍ വച്ചു കുറുക്കുക. മിശ്രിതം സ്പൂണിന്റെ പിന്നില്‍ പറ്റിയിരിക്കുന്നതാണു പാകം.

ഇതു വാങ്ങി വച്ച് അരിച്ച ശേഷം നന്നായി ചൂടാറാന്‍ വയ്ക്കണം.

അരക്കപ്പ് വെണ്ണ ഇലക്ട്രിക് മിക്‌സര്‍ കൊണ്ടു നന്നായി അടിച്ചു മയപ്പെടുത്തുക. ഇതില്‍ ഐസിങ് ഷുഗറും ചേര്‍ത്തടിച്ചു യോജിപ്പിക്കണം.

ഇതിലേക്കു ചൂടാറിയ ലൈം കേര്‍ഡ് ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

കേക്ക് നന്നായി ചൂടാറിയ ശേഷം വട്ടത്തില്‍ രണ്ടു തുല്യഭാഗങ്ങളായി മുറിക്കുക.

ആദ്യത്തെ ലെയറില്‍ ഫ്രോസ്റ്റിങ് നിരത്തിയ ശേഷം അടുത്ത ലെയര്‍ വച്ച് മുകളിലും വശങ്ങളിലും ബാക്കി ഫ്രോസ്റ്റിങ് പുരട്ടണം.

ബ്ലൂബെറിയും നാരങ്ങാക്കഷണങ്ങളും കൊണ്ടലങ്കരിച്ചു വിളമ്പാം.

 

spot_imgspot_img
spot_imgspot_img

Latest news

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന്...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം; സസ്പെൻഷനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത് കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലായ പ്രതി ബോബി...

Other news

ആസിഫ് അലിക്ക് പിറന്നാൾ സമ്മാനം…’ആഭ്യന്തര കുറ്റവാളി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൊച്ചി: പ്രേക്ഷകരുടെ പ്രിയ താരം ആസിഫ് അലിയുടെ പിറന്നാൾ ദിനമായ ഇന്ന്...

വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചു, കുഞ്ഞിനെ ചവറ്റുകുട്ടയിൽ തള്ളി; ഒറ്റഫോൺ കോളിൽ എല്ലാം വെളിച്ചത്ത് !

ഗവ. കോളജ് ശുചിമുറിയിൽ വിദ്യാർഥിനി പ്രസവിച്ചു. പ്രസവിച്ചയുടനെ കുഞ്ഞിനെ ചവറ്റുകുട്ടയിൽ തള്ളി....

നിർത്തിയിട്ടിരുന്ന ട്രെയിനിൽ ഉറങ്ങാനായി കയറിക്കിടന്നു; യുവതിയെ ക്രൂരമായി പീഡിപ്പിച്ച് റെയിൽവേ പോർട്ടർ

മുംബയിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ യുവതി പീഡനത്തിനിരയായി. സംഭവത്തിൽ റെയിൽവേ പോർട്ടറെ അറസ്റ്റ്...

ആരാണ് 20 കോടിയുടെ ആ ഭാഗ്യവാൻ; നാളെ അറിയാം; ടിക്കറ്റ് വിൽപ്പന ചൂടപ്പം പോലെ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ബ​മ്പ​ർ ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ്...

സംഭരണം കുത്തനെ ഉയർന്നു; കാപ്പിവിലയും ഉയരങ്ങളിൽ….. അറിയാം വിപണി

വില വർധനവ് മുന്നിൽകണ്ട് സംഭരണം കുത്തനെ ഉയർന്നതോടെ കാപ്പിവില ഉയരങ്ങളിലേക്ക്. മധ്യകേരളത്തിൽ...

മലയാളിയുടെ കൂടെ തന്നെയുണ്ട് അറേബ്യൻ ഭാ​ഗ്യദേവത; 59.29 കോടി രൂപ അടിച്ചത് ആഷിക് പടിഞ്ഞാറത്തിന്

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി യുവാവിന് 59.29 കോടി രൂപ...

Related Articles

Popular Categories

spot_imgspot_img