തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളി ചേലക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി എം അനീഷ്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വിമര്‍ശനമെന്ന ആരോപണമാണ് അനീഷ് തള്ളിയത്. രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് ഒരു വിമര്‍ശനവുമില്ലെന്ന് അനീഷ് പറഞ്ഞു.(block congress committee reject WhatsApp allegations against ramya haridas)
ചേലക്കരയില്‍ യുഡിഎഫിന് ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയാണ് രമ്യ ഹരിദാസ്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൊന്നും രമ്യയെ കുറിച്ച് വിമര്‍ശനം ഉയര്‍ന്നിട്ടില്ല. ഒരു ബൂത്ത് പ്രസിഡന്റ് പോലും സ്ഥാനാര്‍ത്ഥിയെ കുറിച്ച് വിമര്‍ശനം ഉന്നയിച്ചിട്ടില്ലെന്നും അനീഷ് പ്രതികരിച്ചു.
ഉപതിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ ചേലക്കരയില്‍ രമ്യ ഹരിദാസിനെതിരെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വിമര്‍ശനമുയര്‍ന്നതായാണ് പുറത്തു വന്നിരുന്ന വിവരം. ഗ്രൂപ്പില്‍ രമ്യ ഹരിദാസ് മോശം സ്ഥാനാര്‍ത്ഥിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നതെന്ന രീതിയില്‍ ശബ്ദസന്ദേശങ്ങളും പുറത്തുവന്നിരുന്നു.