web analytics

വാര്‍ഷിക റിട്ടേണുകളിലെല്ലാം രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് പറയുന്നു; പൗരത്വം റദ്ദാക്കണം; ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് സുബ്രഹ്‌മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പൗരത്വം റദ്ദാക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി.BJP leader Subramanian Swamy wants to revoke Rahul Gandhi’s citizenship.

ഈ ആവശ്യവുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അദ്ദേഹം. ആഭ്യന്തര മന്ത്രാലയത്തോട് രാഹുലിന്റെ പൗരത്വം റദ്ദാക്കാനായി ആവശ്യപ്പെടണമെന്നാണ് സ്വാമി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ബാക്കോപ്‌സ് ലിമിറ്റഡ് എന്ന പേരില്‍ ഒരു സ്ഥാപനം ബ്രിട്ടനില്‍ 2003ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, അതിന്റെ ഡയറക്ടര്‍മാരില്‍ ഒരാളും സെക്രട്ടറിയുമാണ് രാഹുല്‍ ഗാന്ധിയെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി 2019ല്‍ ആഭ്യന്തര മന്ത്രാലയത്തിന് എഴുതിയ കത്തില്‍ അവകാശപ്പെട്ടിരുന്നു.

ഇതിന്റെ വാര്‍ഷിക റിട്ടേണുകളിലെല്ലാം രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് പറയുന്നുണ്ടെന്നാണ് സ്വാമി പറയുന്നത്.2005 ഒക്ടബോര്‍ പത്തിനും 2006 ഒക്ടോബര്‍ 31നും ഇടയില്‍ സമര്‍പ്പിച്ച ഈ സ്ഥാപനത്തിന്റെ വാര്‍ഷിക റിട്ടേണുകളില്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷുകാരനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സ്വാമി ആരോപിക്കുന്നു.

2009 ഫെബ്രുവരി പതിനേഴിന് ബാക്കോപ്‌സ് ലിമിറ്റഡിന്റെ പിരിച്ചുവിടല്‍ അപേക്ഷയിലും രാഹുല്‍ ഗാന്ധിയുടെ പൗരത്വം വീണ്ടും ബ്രിട്ടീഷുകാരനാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഒന്‍പതിന്റെയും 1955ലെ ഇന്ത്യന്‍ പൗരത്വ നിയമത്തിന്റെയും ലംഘനമാണെന്നും സ്വാമി ആരോപിക്കുന്നു.

2019 ഏപ്രില്‍ 29ന് ഈ വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയം രാഹുലിന് കത്തയിച്ചിരുന്നു. വസ്തുത അറിയിക്കാനും ആവശ്യപ്പെട്ടിരുന്നു.

രാഹുലിനോട് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നായിരുന്നു ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കത്ത് നല്‍കി അഞ്ച് വര്‍ഷം പിന്നിട്ടിട്ടും രാഹുലുമായി ബന്ധപ്പെട്ട ഇക്കാര്യത്തില്‍ വ്യക്തതയില്ലെന്ന് ബിജെപി ആരോപിക്കുന്നു.

അതിനാല്‍ പൗരത്വം റദ്ദാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സുബ്രഹ്‌മണ്യം സ്വാമി കോടതിയെ സമീപിച്ചിരിക്കുന്നത്.

രാഹുലിനെ വിചാരണ ചെയ്യുന്നതില്‍ ആഭ്യന്തര മന്ത്രാലയം പരാജയപ്പെട്ടു. ഇതിനെയാണ് പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ ചോദ്യം ചെയ്തത്.

എന്തുകൊണ്ടാണ് രാഹുലിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കാതിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് മറുപടി നല്‍കാന്‍ രാഹുല്‍ തയ്യാറായിട്ടില്ലെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി എക്‌സില്‍ കുറിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img