പത്മജ വേണുഗോപാൽ കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നതിന് പിന്നാലെ മലപ്പുറം നിലമ്പൂരിൽ കരുണാകരന്റെ ചിത്രം വെച്ച് ബിജെപിയുടെ ഫ്ലക്സ് ബോർഡ്. ബിജെപി നിലമ്പൂർ മുൻസിപ്പൽ കമ്മിറ്റിയാണ് ബോർഡ് സ്ഥാപിച്ചത്. ലീഡർ കെ കരുണാകരന്റെ മകൾ പത്മജാ വേണുഗോപാലിനു ബിജെപിയിലേക്ക് സ്വാഗതം എന്ന് എഴുതിയ ബോർഡിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പത്മജക്കും ഒപ്പമാണ് കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായിരുന്ന കെ കരുണാകരന്റെ ചിത്രം വച്ചത്. ബോർഡ് വെച്ചതിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനവുമായി എത്തി ബോർഡ് നശിപ്പിക്കുകയും ചെയ്തു. ബോർഡിനെതിരെ പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് പ്രവർത്തകർ എത്തി ബോർഡ് നശിപ്പിച്ചത്. പാർട്ടിയോടുള്ള കടുത്ത വിയോജിപ്പ് പ്രകടമാക്കി ഇന്നലെയാണ് കെ കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായ പത്മജാ വേണുഗോപാൽ കോൺഗ്രസ് ബിജെപിയിൽ ചേർന്നത്.