web analytics

നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചുകയറി; മൈസുരുവില്‍ മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

മൈസുരു: ബൈക്ക് മരത്തിലേക്ക് ഇടിച്ചുകയറി മൈസുരുവില്‍ രണ്ടു മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. കൊല്ലം സ്വദേശി അശ്വിന്‍ പി.നായര്‍, മൈസുരുവില്‍ സ്ഥിര താമസമാക്കിയ മലയാളിയായ ജീവന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും മൈസുരു അമൃത വിദ്യാപീഠത്തിലെ അവസാന വര്‍ഷ ബിബിഎ വിദ്യാർത്ഥികളാണ്.

കണ്ണൂരിലേക്കുള്ള യാത്രക്കിടെയാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മൈസുരു കുവെമ്പു നഗറില്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തു വച്ചു തന്നെ മരണപ്പെട്ടു.

മൃതദേഹങ്ങള്‍ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ടോം – മിനി ദമ്പതികളുടെ മകനാണ് ജീവൻ. വിദ്യ, സ്നേഹ എന്നിവർ സഹോദരങ്ങളാണ്. ജീവൻ്റെ സംസ്കാരം ഞായറാഴ്ച വൈകിട്ട് 3ന് മൈസൂരു മൗണ്ട് കാർമൽ ചർച്ച് സെമിത്തേരിയില്‍ നടക്കും. അശ്വിൻ്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img