web analytics

യാക്കോബായ സഭയുടെ അടുത്ത അദ്ധ്യക്ഷനായി ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ്; സ്ഥാനാരോഹണം ഉടൻ

കൊച്ചി: യാക്കോബായ സഭയുടെ അടുത്ത അദ്ധ്യക്ഷനായി ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ്. മലേക്കുരിശ് ദയറായിൽ യാക്കോബായ സഭ പരമാദ്ധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ നടത്തിയ പ്രസംഗത്തിലാണ് പ്രഖ്യാപനം നടന്നത്.

സ്ഥാനാരോഹണ തിയതി സംബന്ധിച്ച് പിന്നീട് പ്രഖ്യാപനം നടത്തും. നിലവിൽ മെത്രാപ്പോലീത്തൻ ട്രസ്റ്റിയാണ് ജോസഫ് ഗ്രിഗോറിയോസ്.

അന്തരിച്ച ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്‌ക്കുശേഷം സഭയെ മുന്നോട്ടു നയിക്കാൻ ജോസഫ് മാർ ഗ്രിഗോറിയസിനെ കത്തോലിക്കാ ബാവയാക്കാൻ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നത് ഇന്നാണ്.

കൊച്ചി ഭദ്രാസന ചുമതലയുള്ള മെത്രാപ്പോലീത്തയായി 1994ൽ ചുമതലയേറ്റ ശേഷം 2019 മുതൽ സഭയുടെ മെത്രാപ്പോലീത്തൻ ആണ് ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ്.

ഏറെ വെല്ലുവിളികൾ നിറഞ്ഞ കാലത്താണ് സഭയുടെ ചുമതല ഏറ്റെടുക്കാൻ ജോസഫ് മാർ ഗ്രിഗോറിയോസ് എത്തുന്നതെന്ന് പാത്രിയാർക്കിസ് ബാവ തന്റെ പ്രസംഗത്തിൽ പറഞ്ഞു.

അതേസമയം, പുത്തൻകുരിശ് സന്ദർശനം വെട്ടിച്ചുരുക്കി പാത്രിയർക്കീസ് ബാവ മറ്റന്നാൾ മടങ്ങുമെന്നാണ് റിപ്പോർട്ട്. സിറിയയിൽ സംഘർഷം തുടരുന്നതാണ് പെട്ടെന്നുള്ള മടക്കത്തിന് കാരണം. 10 ദിവസത്തെ സന്ദർശനത്തിനാണ് പാത്രിയർക്കീസ് ബാവ കൊച്ചിയിലെത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img