web analytics

പൊട്ടിക്കരഞ്ഞ് വിശ്രുതനും മക്കളും

പൊട്ടിക്കരഞ്ഞ് വിശ്രുതനും മക്കളും

കോട്ടയം: ബിന്ദുവിന്റെ അപ്രതീക്ഷിത മരണത്തിൽ പൊട്ടിക്കരഞ്ഞു ഭർത്താവ് വിശ്രുതനും മക്കളും. മകൾ നവമിയുടെ ന്യൂറോസർജറിക്കു വേണ്ടിയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു വിശ്രുതനും ബിന്ദുവും എത്തിയത്.

ചികിത്സ കഴിഞ്ഞു ഭേദമായ ശേഷം മകളുമായി മടങ്ങാമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ചൊവാഴ്ചയാണു ഇവരെ ആശുപത്രിയിൽ അഡ്മിറ്റായത്.

‘‘ഞാൻ തകർന്നിരിക്കുകയാണ്. ഭാര്യ നഷ്ടപ്പെട്ടു നിൽക്കുമ്പോൾ എനിക്ക് ഒന്നും പറയാനാകുന്നില്ല. വെന്തുരുകുകയാണ് ഞാൻ’’ – വിശ്രുതൻ പറഞ്ഞു.

അമ്മ പോകല്ലേയെന്നു പ്രാർഥിച്ചതാണെന്നു വിശ്രുതന്റെ മകനും എൻജിനീയറുമായ നവനീത് പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു. ‘‘
ഞാൻ ആരെയൊക്കെ വിളിച്ച് പ്രാർഥിച്ചു. എന്റെ അമ്മ ആരെയും ദ്രോഹിച്ചിട്ടില്ല.

ജീവിതത്തിൽ ആരെയും ദ്രോഹിച്ചിട്ടില്ല. അമ്മയ്ക്കു പകരം എന്നെ എടുത്താൽ മതിയായിരുന്നു’’ – പൊട്ടിക്കരഞ്ഞു കൊണ്ട് നവനീത് പറഞ്ഞു.

രാവിലെ കുളിക്കുന്നതിനു വേണ്ടിയാണു പതിനാലാം വാർഡിന്റെ മൂന്നാംനിലയിലേക്കു ബിന്ദു എത്തിയതെന്നാണു പുറത്തു വരുന്ന വിവരം. ഈ സമയത്താണു കെട്ടിടം തകർന്നുവീണത്.

വിശ്രുതൻ നിർമാണ തൊഴിലാളിയാണ്. മകൾ നവമി ആന്ധ്രയിൽ‌ നഴ്സിങ് വിദ്യാർ‌ഥിനിയാണ്. തകർന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽപ്പെട്ട ബിന്ദുവിനെ രണ്ടരമണിക്കൂറിനു ശേഷമാണു പുറത്തെടുത്തത്.

അമ്മയെ കാണാനില്ലെന്നും ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും നവമി അറിയിച്ചതോടെയാണു ബിന്ദുവിനായി തിരച്ചിൽ ആരംഭിച്ചത്. പുറത്തെടുത്തപ്പോൾ ബിന്ദുവിന് ബോധമില്ലായിരുന്നു.

പിന്നാലെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടം നടന്ന് രണ്ട് മന്ത്രിമാർ അതിവേഗത്തിൽ ഇവിടേക്ക് പാഞ്ഞെത്തിയെങ്കിലും രക്ഷാപ്രവർത്തനം വൈകുകയായിരുന്നു.

മന്ത്രിമാർ പറഞ്ഞത് ഉപയോഗിക്കാത്ത കെട്ടിടമാണ് എന്നായിരുന്നു. സർക്കാരിനും തങ്ങൾക്കും പരിക്കേൽക്കാതിരിക്കാനുള്ള മാർഗ്ഗമാണ് മന്ത്രി വീണയും വാസവനും നടത്തിയത്.

എന്നാൽ മന്ത്രിമാർ സ്ഥലത്തെത്തിയിട്ടും രണ്ടര മണിക്കൂറിന് ശേഷമാണ് തകർന്ന കെട്ടിടത്തിൽ ആരെങ്കിലും കുടുങ്ങിയോ എന്ന് തിരച്ചിൽ നടത്തിയതും.

ഇത് അധികാരികളുടെ വലിയ വീഴ്ച്ചയാണ്. ഇക്കാര്യത്തിൽ വേണ്ടത്ര ജാഗ്രത ഉണ്ടായില്ലെന്ന വിമർശനമാണ് ഉയരുന്നത്.

പുറത്തെടുത്ത ബിന്ദുവിനെ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.

കെട്ടിടത്തിലെ ശൗചാലയത്തിലേക്ക് പോയ അമ്മ തിരികെവന്നില്ലെന്നും ഫോൺവിളിച്ചിട്ട് എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകൾ പറഞ്ഞിരുന്നു.

ഇതോടെയാണ് ജെസിബി എത്തിച്ച് അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരും പോലീസും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ വിശദമായ തിരച്ചിൽ തുടങ്ങിയത്.

തുടർന്നാണ് ഒരുമണിയോടെ ഇവരെ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ 14-ാം വാർഡ് കെട്ടിടം ഇടിഞ്ഞുവീണത്.

പൊളിഞ്ഞുവീണത് കെട്ടിടത്തിന്റെ ശൗചാലത്തിന്റെ ഭാഗം

കെട്ടിടത്തിന്റെ ശൗചാലത്തിന്റെ ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തിൽ ഒരുകുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. തകർന്നുവീണ കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു പോലീസിന്റെയും അധികൃതരുടെയും പ്രാഥമിക നിഗമനം.

എന്നാൽ, അമ്മയെ കാണാനില്ലെന്ന് ഒരു കുട്ടി പരാതിപ്പെട്ടതോടെയാണ് വിശദമായ പരിശോധന ആരംഭിച്ചത്.

മകളുടെ ചികിൽസാ ആവശ്യത്തിനെത്തിയതായിരുന്നു ബിന്ദുവും ഭർത്താവും. കെട്ടിടം തകർന്നുവീണ് രണ്ടര മണിക്കൂറിനു ശേഷമാണ് അവശിഷ്ട‌ങ്ങൾക്കിടയിൽനിന്നു ബിന്ദുവിനെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.

അപ്പോഴേക്കും മരിച്ചിരുന്നു. തകർന്നുവീണ കെട്ടിടത്തിലെ ശുചിമുറിയിൽ കുളിക്കാൻ പോയതായിരുന്നു ബിന്ദുവെന്ന് ഭർത്താവ് വിശ്രുതൻ പറഞ്ഞു. ഇവരുടെ മകൾ ട്രോമാ കെയറിൽ ചികിൽസയിലാണ്.

അപകടത്തിൽ വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്റിന് (11) പരുക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാർഡിൽ ചികിത്സയിൽ കഴിയുന്ന മുത്തശി ത്രേസ്യാമ്മയുടെ കൂടെ ബൈ സ്റ്റാൻഡറായി നിൽക്കുകയായിരുന്നു അലീന.

English Summary:

Bindu‘s unexpected death left her husband Vishruthan and their children in tears. The family had come to the Medical College Hospital for their daughter Navami’s neurosurgery. They were hoping to return home together after her treatment and recovery. The family had been admitted to the hospital on Tuesday.

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

ബോയിലർ പൊട്ടിത്തെറിച്ച് പ്ലൈവുഡ് കമ്പനിയിൽ വൻ ദുരന്തം; ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്

ബോയിലർ പൊട്ടിത്തെറിച്ച് പ്ലൈവുഡ് കമ്പനിയിൽ വൻ ദുരന്തം; ഒരാൾ മരിച്ചു, രണ്ടുപേർക്ക്...

പിണറായി പറഞ്ഞിട്ടും കേൾക്കാതെ സിപിഐ; മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കും

പിണറായി പറഞ്ഞിട്ടും കേൾക്കാതെ സിപിഐ; മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കും പിഎം ശ്രീ വിവാദത്തില്‍...

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം നാളെ; വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചു

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം നാളെ; വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചു തൃശൂർ:...

“ലിങ്ക് തുറക്കരുത്, വിവരം പങ്കുവയ്ക്കരുത്! ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ പൊലീസ് നിർദേശം”

"ലിങ്ക് തുറക്കരുത്, വിവരം പങ്കുവയ്ക്കരുത്! — ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് കുട്ടികളെ...

വാരിയെല്ലിന് പരിക്കേറ്റതിന് പിന്നാലെ ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവില്‍

വാരിയെല്ലിന് പരിക്കേറ്റതിന് പിന്നാലെ ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവില്‍ മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ...

ഉണ്ണിയപ്പത്തിന്റെ തുലാഭാരവുമായി വി.ഡി. സതീശൻ പന്മന സന്നിധിയിൽ; വാഗ്ദാനം നിറവേറ്റി കോൺഗ്രസ് നേതാവ്

ഉണ്ണിയപ്പത്തിന്റെ തുലാഭാരവുമായി വി.ഡി. സതീശൻ പന്മന സന്നിധിയിൽ; വാഗ്ദാനം നിറവേറ്റി കോൺഗ്രസ്...

Related Articles

Popular Categories

spot_imgspot_img