web analytics

സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു തീപിടിച്ച് ബൈക്ക് ; ദമ്പതികൾ രക്ഷപെട്ടത് നിമിഷങ്ങൾ കൊണ്ട് ഓടിമാറിയതിനാൽ

കോഴിക്കോട് നാദാപുരം പാറക്കടവില്‍ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് പൊട്ടിത്തെറിച്ചു തീപിടിച്ചു.
ദമ്പതികൾ സഞ്ചരിച്ച ബൈക്കിനാണ് അപകടം സംഭവിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെപാറക്കടവിലെ സ്വകാര്യ ആശുപത്രി പരിസരത്തുവെച്ചാണ് അപകടമുണ്ടായത്. bike got fire in kozhikode

തീപ്പിടത്തത്തിന് പിന്നാലെ പാറക്കടവ് ടൗണും പരിസരവും അല്‍പനേരം പുകകൊണ്ട് മൂടി. ഏറെ തിരക്കുള്ള സ്ഥലത്തുണ്ടായ അപകടം ഏവരെയും പരിഭ്രാന്തരാക്കി. ഇരിങ്ങണ്ണൂര്‍ സ്വദേശി സൗപര്‍ണ്ണികയില്‍ ഹരിദാസന്റെ പേരിലുള്ളതാണ് ബുള്ളറ്റ്.

സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ കണ്ട് മടങ്ങുകയായിരുന്നു ദമ്പതികള്‍. ബുള്ളറ്റ് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊട്ടിത്തെറിയോടെ തീപിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരും അവിടെ നിന്നും ഓടിമാറിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.

സംഭവം കേട്ട് ഓടിക്കൂടിയ നാട്ടുകാരും സമീപത്തെ കടയിലെ ജീവനക്കാരും തീ അണച്ചു. ബൈക്ക് കത്തിനശിച്ചു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്‌റ്റേഷന്‍ ഓഫീസര്‍ വരുണിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img