പണ്ട് മുതൽ കേട്ടുകേൾവി ഉള്ള ഒന്നാണ് മനുഷ്യ ശരീരത്തിൽ ഗൗളി അഥവാ പല്ലി വീഴുന്നത് ശകുനമെന്ന് . എന്നാൽ വീഴുന്ന രീതിയും സ്ഥലവും ഒക്കെ കണക്കാക്കിയാണ് ദോഷമാണോ അല്ലയോ എന്ന് പറയുന്നത് ക്ഷേത്രത്തിലോ ആൽമരചുവട്ടിലോ വച്ച് പല്ലി ദേഹത്തുവീണാൽ ദോഷമല്ലന്നാണ് വിശ്വാസം. അതുപോലെ തന്നെ സ്ത്രീകളുടെ ഇടതു ഭാഗത്തും പുരുഷന്മാരുടെ വലതു ഭാഗത്തും നോക്കിയാണ് ദോഷം പ്രവചിക്കുന്നത്. കൂടാതെ ശരീരത്തിൽ വീണ ശേഷം പല്ലിമുകളിലേക്കാണ് പോകുന്നതെങ്കിൽ ദോഷമില്ലെന്നും താഴേക്കാണ് പോകുന്നതെങ്കിൽ അശുഭമെന്നുമാണ് വിശ്വാസം.ഇതിന്റെ യാഥാർഥ്യം എന്തെന്ന് അറിയാമോ . മനുഷ്യ ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ ഗൗളി വീണാൽ ഉണ്ടാകുന്ന ഫലങ്ങളെ കുറിച്ച് ജ്യോതിഷത്തിലെ ഗൗളി പതന ശാസ്ത്ര വിഭാഗത്തിൽ വ്യക്തമായി പറയുന്നുണ്ട് . രാത്രിയിൽ ഗൗളി വീഴുന്നത് നെഗറ്റീവായതോ പോസ്റ്റീവായതോ ആയ ഫലങ്ങൾ നൽകുന്നില്ല.
പുരുഷശരീരത്തിലെ ഗൗളി പതന വ്യഖ്യാനം
ശിരസ്: തർക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ട് , തലയ്ക്ക് മുകളിൽ: മരണ ഭയം മുൻകൂട്ടി കാണുന്നു , മുഖം: അപ്രതീക്ഷിത സമ്പത്ത് ലഭിക്കും ,
ഇടത് കണ്ണ്: നല്ല വാർത്ത ലഭിക്കും , വലത് കണ്ണ്: ഏറ്റെടുത്ത ദൗത്യം പരാജയപ്പെടും , നെറ്റി: പ്രിയപ്പെട്ടവരിൽ നിന്നുള്ള വേർപിരിയലുണ്ടാകും ,
വലത് കവിൾ: മോശം വാർത്ത കേൾക്കും , ഇടത് ചെവി: കുറച്ച് പണം ലഭിക്കാൻ ഭാഗ്യമുണ്ടാകും ,മേൽ ചുണ്ട്: തർക്കമുണ്ടാകാനുള്ള സാഹചര്യം ആസന്നമായിരിക്കുന്നു
സ്ത്രീ ശരീരത്തിലെ ഗൗളി പതന വ്യഖ്യാനം
ശിരസ്: മരണ ഭയം , മുടിക്കെട്ട്: ചില രോഗങ്ങളെ കുറിച്ചുള്ള ആശയക്കുഴപ്പങ്ങളിലൂടെ കടന്ന് പോകുന്നു , ഇടത് കണ്ണ്: നിങ്ങളുടെ പുരുഷൻ നിങ്ങളെ സ്നേഹിക്കും , വലത് കണ്ണ്: മാനസിക സമ്മർദ്ദം നേരിടും , വലത് കവിൾ: ആൺ കുഞ്ഞിനെ ലഭിക്കും , വലത് ചെവിക്ക് മുകളിൽ: സാമ്പത്തിക ലാഭങ്ങൾ ഉണ്ടാകുന്നു , മേൽ ചുണ്ട്: ചില തർക്കങ്ങൾ കടന്ന് വരും , കീഴ് ചുണ്ട്: ചില പുതിയ വസ്തുക്കൾ ലഭിക്കും , ഇരു ചുണ്ടുകളിലുമായ്: ചില തർക്കങ്ങൾ വരുന്നു , പിൻഭാഗം: മരണ വാർത്തകൾ കേൾക്കും , നഖങ്ങൾ: തർക്കമോ പ്രശ്നമോ നടക്കുന്നു , കൈകൾ: സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കുന്നു , ഇടത് കൈ: മാനസിക സമ്മർദ്ദം ,വിരലുകൾ: പുതിയ ആഭരണങ്ങൾ ലഭിക്കും , വലത് കൈ: റൊമാൻ്റിക് നിമിഷങ്ങൾ നിങ്ങൾക്ക് മുന്നിൽ , തോൾ: ആഭരണങ്ങൾ ലഭിക്കും..
Read Also : വടക്കോട്ട് തല വെക്കല്ലേ ; കാരണമറിയാം