web analytics

ഇംഗ്ലണ്ടിന്റെ തോൽവിക്ക് കാരണം ബെൻ സ്റ്റോക്സ്; രൂക്ഷ വിമർശനവുമായി ബിസിസിഐ പ്രസിഡന്റ്

ധരംശാല: ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഇം​ഗ്ലണ്ടിന്റെ തോൽവിക്ക് കാരണം നായകൻ ബെൻ സ്റ്റോക്സെന്ന് ബിസിസിഐ പ്രസിഡന്റും ഇന്ത്യൻ മുൻ താരവുമായ റോജർ ബിന്നി. ബെൻ സ്റ്റോക്സിന്റേത് അ​ഗ്രസീവ് ക്യാപ്റ്റൻസിയാണ്. ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ക്ഷമയോടെയും തന്ത്രപരമായും മത്സരത്തെ സമീപിക്കുന്നുവെന്നും റോജർ ബിന്നി പറഞ്ഞു.

ഇന്ത്യൻ സ്പിന്നർമാരെ ക്ഷമയോടെ നേരിട്ട് വലിയ സ്കോർ നേരിടണം. വിക്കറ്റ് വീഴുമ്പോൾ ആക്രമണ ബാറ്റിം​ഗ് പാടില്ല. രോഹിത് ക്ഷമയോടെ കാത്തിരുന്ന് അവസരങ്ങൾ ഉപയോ​ഗപ്പെടുത്തുന്നു. ആദ്യ ടെസ്റ്റിൽ ഇം​ഗ്ലണ്ട് വിജയിച്ചു. പിന്നെ അതേ തന്ത്രം തന്നെ ഇം​ഗ്ലണ്ട് ടീം പിന്തുടർന്നു. അ‍ഞ്ചാം ടെസ്റ്റിൽ ഒന്നിന് 100 എന്ന നിലയിൽ നിന്നും ഇം​ഗ്ലണ്ട് 218 റൺസിന് ഓൾ ഔട്ടായി. സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യാതിരുന്നതാണ് ഇതിന് കാരണമെന്നും റോജർ ബിന്നി കുറ്റപ്പെടുത്തി.

ഇന്ത്യയ്ക്കെതിരായ തുടർ തോൽവികൾ മൂലം പരമ്പര ഇം​ഗ്ലണ്ടിന് നഷ്പ്പെട്ടു കഴിഞ്ഞു. പരമ്പരയിൽ ഇന്ത്യ 3-1ന് മുന്നിലാണ്. അഞ്ചാം ടെസ്റ്റിലെ രണ്ടാം ദിനം പുരോഗമിക്കുമ്പോൾ ഇന്ത്യ ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ തുടരുന്നത്. ഇരുവരും സെഞ്ചുറി നേടി.

 

Read Also:അനായാസം 100 കടന്ന് ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ ഗംഭീരം തുടക്കം, രോഹിത്തിനും ജയ്‌സ്വാളിനും അർദ്ധ സെഞ്ചുറി

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img