web analytics

അനായാസം 100 കടന്ന് ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ ഗംഭീരം തുടക്കം, രോഹിത്തിനും ജയ്‌സ്വാളിനും അർദ്ധ സെഞ്ചുറി

ധരംശാല: അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഗംഭീര തുടക്കവുമായി ഇന്ത്യ. ഒന്നാം ദിനം മത്സരം അവസാനിപ്പിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേട്ടത്തിലാണ് ഇന്ത്യ. 52 റൺസുമായി നായകൻ രോഹിത് ശർമയും 26 റൺസുമായി ശുഭ്മാൻ ഗില്ലുമാണ് പുറത്താകാതെ തുടരുന്നത്. അതേസമയം അർദ്ധ സെഞ്ചുറി നേടിയ ജെയ്‌സ്വാൾ 57 റൺസ് നേടി പുറത്തായി.

കനത്ത ബാറ്റിംഗ് തകർച്ചയോടെയാണ് ഇംഗ്ലണ്ട് മത്സരം അവസാനിപ്പിച്ചത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 218 റൺസിന് പുറത്താക്കുകയായിരുന്നു. കുൽദീപ് യാദവ് ഇന്ത്യയ്ക്കായി അഞ്ചു വിക്കറ്റ് വീഴ്ത്തി. കരിയറിലെ നൂറാം ടെസ്റ്റ് കളിക്കുന്ന ആര്‍. അശ്വിൻ നാലു വിക്കറ്റുകളും തന്റെ കരിയറിൽ ചേർത്തു. രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.

43.4 ഓവറിൽ നാലിന് 175 റൺസെന്ന നിലയിൽനിന്ന് ഇംഗ്ലണ്ട് തകർന്നടിയുകയായിരുന്നു. ഓപ്പണർ സാക് ക്രൗലി അർധ സെഞ്ചറി നേടി. 108 പന്തുകൾ നേരിട്ട ക്രൗലി 79 റൺസെടുത്തു പുറത്തായി. സ്കോർ 64 ൽ നിൽക്കെയാണ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായത്. 58 പന്തിൽ 27 റൺസെടുത്ത ബെൻ ഡക്കറ്റിനെ കുൽദീപ് യാദവ് ശുഭ്മൻ ഗില്ലിന്റെ കൈകളിലെത്തിച്ചു. 42 പന്തിൽ 11 റൺസെടുത്ത ഒലി പോപ്പിനെ കുൽദീപിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ധ്രുവ് ജുറെൽ സ്റ്റംപ് ചെയ്തു മടക്കി. ലഞ്ചിനു പിരിയുമ്പോൾ രണ്ടിന് 100 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ടിന്റെ സ്കോർ.

ഭക്ഷണത്തിനു ശേഷം രണ്ടാം സെഷൻ തുടങ്ങിയതിനു പിന്നാലെ സാക് ക്രൗലി കുൽദീപ് യാദവിന്റെ പന്തിൽ ബോൾഡായി. 175 ൽ ജോണി ബെയർസ്റ്റോയും (18 പന്തിൽ 29), ജോ റൂട്ടും (56 പന്തിൽ 26) പുറത്തായതോടെ ഇംഗ്ലണ്ടിന്റെ പതനത്തിനു വേഗത കൂടി. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് പൂജ്യത്തിനു പുറത്തായി. ടോം ഹാർട്‍ലി (ആറ്), മാർക് വുഡ് (പൂജ്യം) എന്നിവരും പെട്ടെന്ന് തന്നെ മടങ്ങി.

 

Read Also: ധരംശാലയിൽ ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി അശ്വിനും കുൽദീപും; അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ട് 218ന് പുറത്ത്

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

Other news

ആലുവയിൽ നാടകീയ രംഗങ്ങൾ; ഓടുന്ന ട്രെയിനിൽ നിന്ന് ചാടാൻ ആഞ്ഞ ആറുവയസ്സുകാരനെ മിന്നൽ വേഗത്തിൽ കോരിയെടുത്ത് ടിടിഐ! 

ആലുവയിൽ നാടകീയ രംഗങ്ങൾ; ഓടുന്ന ട്രെയിനിൽ നിന്ന് ചാടാൻ ആഞ്ഞ ആറുവയസ്സുകാരനെ...

Related Articles

Popular Categories

spot_imgspot_img