web analytics

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റി; വരുന്ന 10 ദിവസങ്ങളിൽ അഞ്ച് ദിവസത്തോളം ബാങ്കുകൾ അടഞ്ഞുകിടക്കും

ബെംഗളൂരു: മാര്‍ച്ച് 24,25 തീയതികളില്‍ നടത്താനിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റി.

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ ആണ് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.

ലേബര്‍ കമ്മിഷണറുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയാണ് പണിമുടക്ക് മാറ്റിവെച്ചതായി അറിയിച്ചത്.

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബാങ്കിങ് മേഖലയില്‍ പഞ്ചദിന പ്രവൃത്തിവാരം നടപ്പാക്കുക, പുറംകരാര്‍ ജോലി സമ്പ്രദായവും അന്യായമായ തൊഴില്‍ രീതികളും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചാണ് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.

ഗ്രാറ്റുവിറ്റി ആക്‌ട് പരിഷ്‌കരണം, ഐഡിബിഐ ബാങ്ക് സർക്കാർ ഉടമസ്ഥതയിൽ നിലനിർത്തുക തുടങ്ങിയവയും ആവശ്യങ്ങളിൽ പെടുന്നു.

ബാങ്ക്പണിമുടക്ക് മാറ്റിവച്ചെങ്കിലും 22,23 നാലാം ശനി, ഞായർ ദിനങ്ങളും മാർച്ച് 30 ഞായർ, 31 ചെറിയ പെരുനാൾ, ഏപ്രിൽ 1 കണക്കെടുപ്പ് എന്നിവ കാരണം ബാങ്കുകൾ വരുന്ന 10 ദിവസങ്ങളിൽ അഞ്ച് ദിവസത്തോളം അടഞ്ഞുകിടക്കും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img